ആര്‍മി റീമൗണ്ട് വെറ്ററിനറി കോറില്‍ വെറ്ററിനറി ബിരുദധാരികള്‍ക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മീഷനില്‍ അപേക്ഷ ക്ഷണിച്ചു.
പ്രായം: 18-11-2021 ന് 21- 32 വയസ്.
യോഗ്യത: ബിവിഎസ്സി.
തെരഞ്ഞെടുപ്പ്: ആര്‍മി ഡയറക്ടറേറ്റ് ജനറല്‍ റീമൗണ്ട് വെറ്ററിനറി കോര്‍ അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഇതില്‍ നിന്ന് അഞ്ചുദിവസത്തെ എസ്എസ്ബി ഇന്റര്‍വ്യൂ നടത്തി യോഗ്യരായവരെ കണ്ടെത്തും.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാ ഫോമിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ താഴെക്കാണുന്ന വിലാസത്തില്‍ നവംബർ 18 നോ മുമ്പായോ ലഭിക്കും വിധം അയയ്ക്കുക.
വിലാസം: Directorate General Remount Veterinary Service (RV-I), QMG’s Branch, Integrated Hq. of MoD (Army), West Block 3, Ground Floor, Wing No.4, RK Puram, New Delhi-110066.