ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് (എഎംഡി) ഫോർ എക്സ്പ്ലോറേഷൻ ആൻഡ് റിസേർച്ചിൽ (എഎംഡിഇആർ) ഗ്രൂപ്പ് ബി, സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
►സയന്റിഫിക് അസിസ്റ്റന്റ്- ബി (ഫിസിക്സ്)- നാല്
►സയന്റിഫിക് അസിസ്റ്റന്റ്-ബി (കെമിസ്ട്രി)- അഞ്ച്
►സയന്റിഫിക് അസിസ്റ്റന്റ് -ബി (ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ)- രണ്ട്
►സയന്റിഫിക് അസിസ്റ്റന്റ്-ബി (കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി (ഐടി)- ഒന്പത്
►സയന്റിഫിക് അസിസ്റ്റിന്റ്-ബി (ഇലക്ട്രിക്കൽ)- ഒന്ന്
►സയന്റിഫിക് അസിസ്റ്റന്റ്-ബി (സിവിൽ)- ഒന്ന്
►ടെക്നീഷ്യൻ-ബി (ഫിസിക്സ്/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ)- നാല്
►ടെക്നീഷ്യൻ-ബി (ലബോറട്ടറി)- 14
►ടെക്നീഷ്യൻ-ബി (പ്ലംബർ)- ഒന്ന്
►ടെക്നീഷ്യൻ-ബി (ബൈൻഡിംഗ്)- ഒന്ന്
►ടെക്നീഷ്യൻ-ബി (പ്രിന്റിംഗ്)- ഒന്ന്
►ടെക്നീഷ്യൻ-ബി (ഡ്രില്ലിംഗ്)- 20
►അപ്പർ ഡിവിഷൻ ക്ലർക്ക് (യുഡിസി)- 16
►ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)- 13
►സെക്യൂരിറ്റി ഗാർഡ്- 18
അപേക്ഷാ ഫീസ്: സയന്റിഫിക് അസിസ്റ്റന്റ് ബി തസ്തികയ്ക്ക് 200 രൂപ. മറ്റു തസ്തികയ്ക്ക് 100 രൂപ. എസ്സി, എസ്ടി, വികലാംഗർ, വനിതകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: https://amd.go v.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 24.