കോവിഡനന്തര ലോകത്ത് ഏറ്റവുമധികം തൊഴിൽ സാധ്യതകൾ തുറന്നിട്ടിരിക്കുന്ന പഠന മേഖലയാണ് ഇക്കണോമിക്സ്. പ്രത്യേകിച്ച് ബിഹേവിയറല്‍ ഇക്കണോമിക്സ് , ഡേറ്റ അനലിറ്റിക്സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിൽ ഇന്ന് ഇക്കണോമിക്സ് പഠിച്ചവരെ ആവശ്യമുണ്ട്.
ഫിനാന്‍ഷല്‍ റിസ്ക് അനലിസ്റ്റ്, ഡേറ്റ അനലിസ്റ്റ്, ഫിനാന്‍ഷല്‍ പ്ലാനര്‍, ഗവേഷകന്, കണ്‍സൾട്ടന്റ്, ഇന്‍വെസ്റ്റ്മെന്റ് അനലിസ്റ്റ് തുടങ്ങി നിരവധിയായ പുതിയ തസ്തികകൾ ഇന്ന് രൂപപ്പെട്ടുവന്നിട്ടുണ്ട്.
ദേശീയ നിലവാരമുള്ള ഇക്കണോമിക്സ് കോളജുകൾ
ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസര്‍ച്, മുംബൈ- റിസര്‍വ് ബാങ്കിനു കീഴിലുള്ള സ്ഥാപനത്തില്‍ എംഎസ്സി ഇക്കണോമിക്സ്, എംഫില്‍, പിഎച്ച്ഡി കോഴ്സുകള്‍.
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കോല്‍ക്കത്ത- ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സില്‍ പിജി. പ്രതിമാസ സ്റ്റൈപ്പന്‍ഡ് ലഭിക്കും
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചേഞ്ച് , ബംഗളൂരു- ഇക്കണോമിക്സിൽ ഗവേഷണം മാത്രം.
ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ്- ഡല്‍ഹി സര്‍വകലാശാലയുടെ കീഴില്‍ ബിരുദ, പിജി, ഗവേഷണ കോഴ്സുകള്‍.
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം- ജെഎന്‍യുവുമായി അഫിലിയേറ്റ് ചെയ്ത് എംഎ, ഇന്റഗ്രേറ്റഡ് എംഫില്‍, പിഎച്ച്ഡി.
മദ്രാസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സ്- പിജി, പിഎച്ച്ഡി കോഴ്സുകൾ മാത്രം
അംബേദ്കര്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, ബംഗളൂരു- ഇന്റഗ്രേറ്റഡ് എംഎ
ജെഎന്‍യു, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്ര സര്‍വകലാശാലകളിലെല്ലാം ബിരുദ, പിജി, ഗവേഷണ കോഴ്സുകളുണ്ട്. BSc ഇക്കണോമിക്സിന് ചില സ്ഥാപനങ്ങള്‍ +2 വിന് കണക്ക് പഠിച്ചിരിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നുണ്ട്.