കൊച്ചി വാട്ടര്‍ മെട്രോ പ്രോജക്ടില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട നിയമനങ്ങളുടെ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ്. 50 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. പിന്നീട് സ്ഥിരപ്പെടാന് സാധ്യതയുണ്ട്.
ടെര്‍മനില്‍ കണ്ട്രോളര്- 20
യോഗ്യത: ഏതെങ്കിലും ടെക്നിക്കല്‍ മേഖലയില്‍ ബിടെക്/ ഡിപ്ലോമ. ബോട്ട്/ ഷിപ്പ്സ്/ ഷിപ്പ്യാർഡിലെ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 45 വയസ്.
ബോട്ട് മാസ്റ്റര്‍-15
യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ പത്താംക്ലാസും ഐടിഐയും. സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഏതെങ്കിലും വിഷയത്തിലെ ഡിപ്ലോമ അഭിലഷണീയം. ബോട്ട് മാസ്റ്ററായിട്ടുള്ള അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 45 വയസ്.
ബോട്ട് ഓപ്പറേറ്റര്‍- 15
യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ പത്താംക്ലാസും ഐടിഐയും. സെക്കന്‍ഡ് ക്ലാസ് ഡ്രൈവര്‍ ആന്‍ഡ് സ്രാങ്ക് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 45 വയസ്.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ/ പ്രാവീണ്യ പരീക്ഷ/ പ്രായോഗിക പരീക്ഷ/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.kochi metro.org സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ ഒന്ന്.