ബാങ്ക് ഓഫ് ബറോഡയുടെ വിവിധ സോണുകളിലായി അഗ്രിക്കൽച്ചറൽ മാർക്കറ്റിംഗ് ഓഫീസർ, അക്വിസിഷൻസ് ആൻഡ് റിലേഷൻഷിപ്പ് മാനേജർ തസ്തികയിൽ 100 ഒഴിവ്. കരാർ നിയമനമാണ്.
അഗ്രിക്കൾച്ചർ മാർക്കറ്റിംഗ് ഓഫീസർ- 47
എറണാകുളം, പാറ്റ്ന, ചെന്നൈ, മംഗളൂരു, ന്യൂഡൽഹി, രാജ്കോട്ട്, ചണ്ഡിഗഡ്, കോൽക്കത്ത, മീററ്റ്, അഹമ്മദാബാദ് സോണുകളിലാണ് അവസരം.
അഗ്രിക്കൾച്ചർ/ ഹോട്ടികൾച്ചർ/ ആനിമൽ ഹസ്ബൻഡറി/ വെറ്ററിനറി സയൻസ്/ ഫിഷറീസ്/ പിസികൾച്ചൾ/ ഫുഡ് ടെക്നോളജി/ ഡയറി സയൻസ്/ അഗ്രിക്കൾച്ചർ മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ/ കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ അഗ്രോ ഫോറസ്ട്രി/ ഫോറസ്ട്രി/ അഗ്രിക്കൾച്ചറൽ ബയോടെക്നോളജി/ അഗ്രിക്കൾച്ചറൽ ബിസിനസ് മാനേജ്മെന്റ് വിഷയങ്ങളിൽ എംബിഎ/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 28- 40 വയസ്.
അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനേജർ- 53
അഹമ്മദാബാദ്, ബറോഡ, ബംഗളൂരു, ചണ്ഡിഗഡ്, ചെന്നൈ, ജയ്പൂർ, കോൽക്കത്ത, ലക്നോ, മുംബൈ, ന്യൂഡൽഹി, പൂന എന്നിവിടങ്ങളിലാണ് ഒഴിവ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാനേജ്മെന്റിൽ പിജി/ ഡിപ്ലോമ അല്ലെങ്കിൽ സിഎ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 26- 40 വയസ്.
അപേക്ഷിക്കേണ്ട വിധം: www.bankofbaroda.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 26.