ഡല്‍ഹിയിലെ ഇഎസ്ഐസി പിജിഐഎംഎസ്ആര്‍, ഇഎസ്ഐസി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ 491 അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ജൂലൈ 18 വരെ അപേക്ഷിക്കാം.
അനാട്ടമി, അനസ്തീസിയോളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിന്, ഡെന്റിസ്ട്രി, ഡെര്‍മറ്റോളജി, എമര്‍ജന്‍സി മെഡിസിന്, ഫൊറന്‍സിക് മെഡിസിന് ആന്‍ഡ് ടോക്സിക്കോളജി, ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, മൈക്രോബയോളജി, ഒബിജിവൈ, ഒഫ്താല്‍മോളജി (ഐ), ഓര്‍ത്തോപീഡിക്സ്, ഓട്ടോറൈനോലാറിങ്കോളജി (ഇഎന്‍ടി), പീഡിയാട്രിക്സ്, പതോളജി, ഫാര്‍മക്കോളജി, ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍, ഫിസിയോളജി, സൈക്യാട്രി, റേഡിയോഡയഗ്നോസിസ് (റേഡിയോളജി), റെസ്പിരേറ്ററി മെഡിസിന്, സ്റ്റാറ്റിസ്റ്റിഷ്യന്‍, ട്രാന്സ്ഫ്യൂഷന് മെഡിസിന് (ബ്ലഡ് ബാങ്ക്) എന്നീ വിഭാഗത്തിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് www.esic.nic.in