അ​ഗ്നി​പ​ഥ് റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി കോ​ഴി​ക്കോ​ട്ട്
ക​ര​സേ​ന​യു​ടെ അ​ഗ്നി​പ​ഥ് റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി കോ​ഴി​ക്കോ​ട്ടെ ഈ​സ്റ്റ് ഹി​ല്ലി​ലു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ള​ജി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ 20 വ​രെ ന​ട​ക്കും. പു​രു​ഷന്മാ​ർ​ക്കാ​ണ് അ​വ​സ​രം.

കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. അ​ഗ്നി​വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി, ടെ​ക്നി​ക്ക​ൽ, ട്രേ​ഡ്സ്മാ​ൻ (പ​ത്താം​ക്ലാ​സ്), അ​ഗ്നി​വീ​ർ ട്രേ​ഡ്സ്മാ​ൻ (എ​ട്ടാം​ക്ലാ​സ്), അ​ഗ്നി​വീ​ർ ക്ലാ​ർ​ക്ക്/ സ്റ്റോ​ർ കീ​പ്പ​ർ ടെ​ക്നി​ക്ക​ൽ കാ​റ്റ​ഗ​റി​യി​ൽ ക​ര​സേ​ന​യി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​നാ​ണ് റാ​ലി ന​ട​ത്തു​ന്ന​ത്.

www.joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​വ​ർ​ക്ക് ഇ-​മെ​യി​ലാ​യി അ​ഡ്മി​റ്റ്കാ​ർ​ഡു​ക​ൾ (സെ​പ്റ്റം​ബ​ർ പ​ത്തി​ന്) അ​യ​യ്ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ആ​രം​ഭി​ക്കും. അ​വാ​സ​ന തീ​യ​തി ഓ​ഗ​സ്റ്റ് 30. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.