സംസ്കൃത സർവകലാശാല ‘ആത്മോപദേശശതകം' പുന:പ്രസിദ്ധീകരിക്കുന്നു
നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്‍റെ പ്രസിദ്ധമായ പുസ്തകം ‘ആത്മോപദേശശതകം' ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പുന:പ്രസിദ്ധീകരിക്കുമെന്ന് വൈസ് ചാൻസലർ പ്രഫ. എം. വി. നാരായണൻ അറിയിച്ചു.

ഇതിനായി കേന്ദ്ര സംസ്കൃത സർവകലാശാല 2.5 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര സംസ്കൃത സർവകലാശാലയുടെ അഷ്ടാദശി പദ്ധതിയുടെ ഭാഗമായി സർവകലാശാലയുടെ സംസ്കൃത പ്രചാരണ വിഭാഗം സമർപ്പിച്ച പദ്ധതി പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്.

സംസ്കൃത പ്രചാരണ പദ്ധതിയുടെ ഇടുക്കി ജില്ല കോർ‍ഡിനേറ്ററും സംസ്കൃതം വേദാന്ത വിഭാഗം പ്രഫസറുമായ ഡോ. എസ്. ഷീബയാണ് പ്രസ്തുത പദ്ധതി സമർപ്പിച്ചത്.