ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ അസിസ്റ്റന്റ് കമൻഡാന്റ് (ട്രാൻസ്പോർട്ട്) 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ (നോണ്‍ മിനിസ്റ്റീരിയൽ) തസ്തികയാണ്. വനിതകൾക്കും അപേക്ഷിക്കാം. ജനറൽ -ആറ്, ഇഡബ്ല്യുഎസ്-ഒന്ന്, എസ്സി- ഒന്ന്, എസ്ടി-ഒന്ന്, ഒബിസി- രണ്ട്.
വിദ്യാഭ്യാസ യോഗ്യത: ഓട്ടോമൊബൈൽ ഉൾപ്പെട്ട മെക്കാനിക്കൽ എൻജിനയിറിംഗ് ബിരുദം. അല്ലെങ്കിൽ ഓട്ടോമൊബൈൽ എൻജിനിയറിംഗ് ബിരുദം.
പ്രായപരിധി: 30 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ശന്പളം; 56,100- 1,77,500 രൂപ. അപേക്ഷാ ഫീസ്: 400 രൂപ. വനികൾക്കും വിമുക്തഭടന്മാർക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഫീസിളവില്ല.
www.recruitment.itbpolice.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ ഒന്‍പത്.