ഹി​ന്ദു​സ്ഥാ​ൻ കോ​പ്പ​റി​ൽ 290 അ​പ്ര​ന്‍റീ​സ്
കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ കോ​പ്പ​റി​ൽ ട്രേ​ഡ് അ​പ്ര​ന്‍റി​സ്ഷി​പ്പി​ന് അ​വ​സ​രം. രാ​ജ​സ്ഥാ​നി​ലെ ജു​ൻ​ജു​നു ജി​ല്ല​യി​ലു​ള്ള ഖേ​ത്രി കോ​പ്പ​ർ കോം​പ്ല​ക്സി​ലാ​ണ് അ​വ​സ​രം. വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി 290 ഒ​ഴി​വു​ക​ളു​ണ്ട്. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം.

മേ​റ്റ് (മൈ​ൻ​സ്)- 60, ബ്ലാ​സ്റ്റ​ർ (മൈ​ൻ​സ്)- 100, ഡീ​സ​ൽ മെ​ക്കാ​നി​ക്ക്- 10, ഫി​റ്റ​ർ- 30, ട​ർ​ണ​ർ-5, വെ​ൽ​ഡ​ർ (ഗ്യാ​സ് ആ​ൻ​ഡ് ഇ​ല​ക്‌​ട്രി​ക്ക്)- 25, ഇ​ല​ക്‌​ട്രീ​ഷ്യ​ൻ- 40, ഇ​ല‌​ക്‌​ട്രോ​ണി​ക്സ് മെ​ക്കാ​നി​ക്ക്- ആ​റ്, ഡ്രോ​ട്ട്സ്മാ​ൻ (സി​വി​ൽ)- ര​ണ്ട്, ഡ്രോ​ട്ട്സ​മാ​ൻ (മെ​ക്കാ​നി​ക്ക​ൽ)- മൂ​ന്ന്, കോ​പ്പാ- ര​ണ്ട്, സ​ർ​വേ​യ​ർ- അ​ഞ്ച്, റ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ ക​ണ്ടീ​ഷ​ണ​ർ- ര​ണ്ട്.

യോ​ഗ്യ​ത: മേ​റ്റ് (മൈ​ൻ​സ്), ബ്ലാ​സ്റ്റ​ർ (മൈ​ൻ​സ്) ട്രേ​ഡു​ക​ളി​ലേ​ക്ക് പ്ല​സ്ടു​വും ത​ത്തു​ല്യ​വും. മ​റ്റു ട്രേ​ഡു​ക​ളി​ലേ​ക്ക് പ്ല​സ്ടു​വും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ എ​ൻ​സി​വി​ടി/​എ​സ്‌​സി​വി​ടി അം​ഗീ​കൃ​ത ഐ​ടി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റും. ഡി​പ്ലോ​മ/ ബി​ഇ പോ​ലു​ള്ള അ​ധി​ക​യോ​ഗ്യ​ത പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

കാ​ലാ​വ​ധി: മേ​റ്റ് (മൈ​ൻ​സ്) ട്രേ​ഡി​ൽ മൂ​ന്നു​വ​ർ​ഷ​വും ബ്ലാ​സ്റ്റ​ർ (മൈ​ൻ​സ്), ഡീ​സ​ൽ മെ​ക്കാ​നി​ക്ക് ട്രേ​ഡി​ൽ ര​ണ്ടു വ​ർ​ഷ​വും ബാ​ക്കി ട്രേ​ഡി​ൽ ഒ​രു വ​ർ​ഷ​വു​മാ​ണ് കാ​ലാ​വ​ധി. സ്റ്റൈ​പെ​ൻ​ഡ് ച​ട്ട​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​രി​ക്കും. 2019 നോ ​അ​തി​നു മു​ന്പോ ഐ​ടി​ഐ യോ​ഗ്യ​ത നേ​ടി​യ​വ​ർ, ത​ങ്ങ​ൾ ഇ​തി​നു മു​ന്പ് അ​പ്ര​ന്‍റി​സ്ഷി​പ്പോ ജോ​ലി​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം.
പ്രാ​യം: 18- 30 വ​യ​സ്.

ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ എ​സ്്സി,എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചു വ​ർ​ഷ​ത്തെ​യും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് മൂ​ന്നു​വ​ർ​ഷ​ത്തെ​യും ഇ​ള​വ് ല​ഭി​ക്കും.
2022 ന​വം​ബ​ർ ഒ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്.

അ​പേ​ക്ഷ: കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ അ​പ്ര​ന്‍റി​സ്ഷി​പ്പ് പോ​ർ​ട്ട​ലാ​യ www.apprenticeshipindia.org ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത് ഹി​ന്ദു​സ്ഥാ​ൻ കോ​പ്പ​റി​ന്‍റെ www.hindustancopper.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 12.