ഇന്ത്യൻ ആർമിയിലെ 130-ാമത് ടെക്നിക്കൽ എൻട്രി കോഴ്സിലേക്ക് എൻജിനിയറിംഗ് ബിരുദധാരികളായ പുരുഷൻമാർക്ക് അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം. 40 ഒഴിവുകളുണ്ട്.
എൻജിനിയറിംഗ് അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വിജ്ഞാപനം ഉടൻ പ്രസിദ്ധീ കരിക്കും. ഇവർ 01. 10. 2023 ന് ഉള്ളിൽ പരീക്ഷ പാസായി ബിരുദം നേടിയിരിക്കണം.
പ്രായം: 20-27 വയസ്. 1996 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ (രണ്ടു തീയതികളും ഉൾപ്പെടെ)
ശാരീരിക യോഗ്യത: ഉയരം 157.5 സെ.മീ. ഉയരത്തിനനുസൃതമായ തൂക്കം വേണം. ലക്ഷദ്വീപിൽനിന്നുള്ളവർക്ക് ഉയരത്തിൽ രണ്ടു സെ.മീ.ഇളവനുവദിക്കും.
കാഴ്ച: ഡിസ്റ്റന്റ് വിഷൻ Better Eye 6/6, Worse Eye 6/18. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ശാരീരിക ക്ഷമത (15 മിനിറ്റിൽ 2.4 കി.മീ. ഓട്ടം, പുഷ് അപ് 13, സിറ്റ് അപ് 25, ചിൻ അപ് 6, റോപ് ക്ലൈന്പിംഗ് 3.4 മീറ്റർ ) തെളിയിക്കണം.
തെരഞ്ഞെടുപ്പ്: പ്രാഥമിക ഘട്ട സ്ക്രീനിംഗിനു ശേഷം യോഗ്യരായവർക്ക് പരീക്ഷയ്ക്കുള്ള ലെറ്റർ അയയ്ക്കും. തുടർന്ന് എസ്എസ്ബി ഇന്റർവ്യൂ, ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ടാകും.
തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനം 2023 അവസാനം ഡെറാഡൂൺ മിലിട്ടറി അക്കാഡമിയിൽ ആരംഭിക്കും. പരിശീലനം വിജ യകരമായി പൂർത്തിയാക്കു ന്നവരെ ലഫ്. റാങ്കിൽ പെർ മനന്റ് കമ്മീഷനിൽ നിയ മിക്കും.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ.
ഓണ്‍ലൈൻ അപേക്ഷാ നടപടികൾ പൂർത്തിയായാൽ രണ്ട് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. അഭിമുഖത്തിന് ക്ഷണിക്കപ്പെട്ടാൽ ഇത് കൊണ്ടുവരേണ്ടി വരും.