ഇന്ത്യൻ നേവിയിൽ മ്യുസിഷൻ അഗ്നിവീർ 02/2023 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്നിവീർ (എംആർ-മ്യുസിഷൻ): 35 ഒഴിവ്.
യോഗ്യത: പത്താംക്ലാസ് വിജയം. പ്രായം: 2022 നവംബർ ഒന്നിനും 2006 ഏപ്രിൽ 30 നും (രണ്ടു തീയതിയും ഉൾപ്പെടെ) മധ്യേ ജനിച്ചവരായിരിക്കണം. ശന്പളം: ആദ്യവർഷം 30000 രൂപ, രണ്ടാം വർഷം 33000 രൂപ, മൂന്നാം വർഷം 36500 രൂപ, നാലാം വർഷം 40,000 രൂപ.
അപേക്ഷാ ഫീസ്: 550 രൂപയും 18 ശതമാനം ജിഎസ്ടിയും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ രണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: www.joi nindiannavy.gov.in സന്ദർശിക്കുക.