Choclate
കളിക്കാം രസിക്കാം
“​മ​​നു​​വി​​ന് വ​​ലു​​താ​​കു​​ന്പോ​​ൾ ആ​​രാ​​കാ​​നാ​​ണ് ആ​​ഗ്ര​​ഹം?​’’ അച്ഛന്‍റെ സുഹൃത്ത് മ​​നു​​വി​​നോ​​ട് ചോ​​ദി​​ച്ചു. “​എ​​നി​​ക്ക് പ​​ട്ടാ​​ള​​ക്കാ​​ര​​നാ​​ക​​ണം.​’’ മ​​റ്റൊ​​ന്നും ചി​​ന്തി​​ക്കാ​​തെ​​യു​​ള്ള മ​​നു​​വി​​ന്‍റെ മ​​റു​​പ​​ടി കേ​​ട്ട് അ​​ച്ഛ​​നും അ​​മ്മ​​യും അ​​ഭി​​മാ​​ന​​ത്തോ​​ടെ പ​​ര​​സ്പ​​രം നോ​​ക്കി. വി​​രു​​ന്നു​​കാ​​ര​​ൻ വീ​​ണ്ടും ചോ​​ദി​​ച്ചു. “അ​​തെ​​ന്താ, പ​​ട്ടാ​​ള​​ക്കാ​​രെ അ​​ത്ര​​യ്ക്ക് ഇ​​ഷ്ടാ​​ണോ?”.

“അ​​തു​​കൊ​​ണ്ട​​ല്ല, പ​​ട്ടാ​​ള​​ക്കാ​​രു​​ടെ ക​​യ്യി​​ല​​ല്ലേ തോ​​ക്കു​​ള്ള​​ത്. പ​​ട്ടാ​​ള​​ക്കാ​​ര​​നാ​​യി തോ​​ക്കു കി​​ട്ടി​​യാ​​ൽ പ​​ബ്ജി​​യി​​ലേ​​ത് പോ​​ലെ വെടിവയ്ക്കാ​​മ​​ല്ലോ.” ഇ​​ത്ത​​വ​​ണ അ​​ച്ഛ​​ന്‍റെയും അമ്മയുടേയും അ​​ഭി​​മാ​​നം ഞെ​​ട്ട​​ലി​​ന് വ​​ഴി​​മാ​​റി. മ​​ണി​​ക്കൂ​​റു​​ക​​ൾ നീ​​ളു​​ന്ന ഗെ​​യിം ക​​ളി മ​​ക​​നെ യാ​​ഥാ​​ർ​ഥ്യ​​വും ക​​ളി​​യും തി​​രി​​ച്ച​​റി​​യാ​​നാ​​വാ​​ത്ത വി​​ധ​​ത്തി​​ൽ മാ​​റ്റി​​യെ​​ന്ന് ഫോ​​ണ്‍ വാ​​ങ്ങി ന​​ൽ​​കി​​യ​​വ​​ർ വ​​രെ മ​​ന​​സി​​ലാ​​ക്കി​​യ​​ത് വ​​ള​​രെ വൈ​​കി​​യാ​​ണ്.

ഇ​​തു​​പോ​​ലു​​ള്ള മ​​നു​ക്കു​ട്ട​ന്മാ​​ർ ന​​മ്മു​​ടെ വീ​​ടു​​കളി​​ലു​​മു​​ണ്ടാ​​കും. ഫോ​​ണി​​ന്‍റെ അ​​മി​​ത ഉ​​പ​​യോ​​ഗ​​ത്താ​​ൽ ബാ​​ല്യ​​വും കൗ​​മാ​​രവും ന​​ഷ്ട​​മാ​​യ​​വ​​ർ. യാ​​ഥാ​​ർ​ഥ്യ​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്കാ​​നാ​​വാ​​തെ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ലേ​​ക്ക് വ​​ഴു​​തി വീ​​ഴു​​ന്ന​​വ​​ർ. ഇ​​തി​​നെ​​ല്ലാം ഉ​​ത്ത​​ര​​വാ​​ദി​​ക​​ൾ മു​​തി​​ർ​​ന്ന​​വ​​ർ ത​​ന്നെ​​യാ​​ണ്.

മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം സ്കൂ​​ളു​​ക​​ളി​​ലും വ​​ർ​​ധിക്കു​​ന്നു​​ണ്ടെ​​ന്ന തി​​രി​​ച്ച​​റി​​വി​​ന്‍റെ വെ​​ളി​​ച്ച​​ത്തി​​ലാ​​ണ് സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ളു​​ക​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​ക​​ളു​​ടെ മൊ​​ബൈ​​ൽ ഉ​​പ​​യോ​​ഗം പൂ​​ർ​​ണ​മാ​​യും നി​​രോ​​ധി​​ച്ചുകൊ​​ണ്ട് പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്. സ്കൂ​​ളി​​ൽ മാ​​ത്ര​​മ​​ല്ല, വീ​​ട്ടി​​ലും നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തേ​​ണ്ട സ​​മ​​യം അ​​തി​​ക്ര​​മി​​ച്ചുക​​ഴി​​ഞ്ഞു. ഇ​​നി​​യും ഫോ​​ണ്‍ വാ​​ങ്ങി ന​​ൽ​​കി മ​​ക്ക​​ളെ സ​​ന്തോ​​ഷി​​പ്പി​​ക്കു​​ന്ന​​തി​​നു മു​​ന്പ് ര​​ക്ഷി​​താ​​ക്ക​​ൾ അ​​റി​​ഞ്ഞി​​രി​​ക്കേ​​ണ്ട നി​​ര​​വ​​ധി കാ​​ര്യ​​ങ്ങ​​ളു​​ണ്ട്.



വാ​​ശി തീ​​ർ​​ക്കാ​​ൻ ഫോ​​ണ്‍!

കു​​ഞ്ഞു​​ങ്ങ​​ളു​​ടെ വാ​​ശി തീ​​ർ​​ക്കാ​​ൻ ഇ​​ന്ന​​ത്തെ ര​​ക്ഷി​​താ​​ക്ക​​ൾ ആ​​ദ്യം കൈയിലേ​​ക്ക് ന​​ൽ​​കു​​ന്ന ക​​ളി​​പ്പാട്ടമാണ് സ്മാ​​ർ​​ട് ഫോ​​ണ്‍. ഗെ​​യിം ക​​ളി​​ക്കാ​​നും സോ​​ഷ്യ​​ൽ മീ​​ഡി​​യ ഉ​​പ​​യോ​​ഗി​​ക്കാ​​നു​​മൊ​​ക്കെ​​യാ​​യി വീ​​ട്ടി​​ൽ വ​​ഴ​​ക്കി​​ട്ട് ഫോ​​ണ്‍ വാ​​ങ്ങി​​യെ​​ടു​​ത്ത നി​​ര​​വ​​ധി കൊ​​ച്ചു​​കൂ​​ട്ടു​​കാ​​ർ നി​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലു​​ണ്ടാ​​കും. പി​​ന്നീ​​ട് ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്പോ​​ൾ, പ​​ഠി​​ക്കു​​ന്പോ​​ൾ, ഉ​​റ​​ങ്ങു​​ന്പോ​​ൾ, ക​​ളി​​ക്കു​​ന്പോ​​ഴു​​മെ​​ല്ലാം മൊ​​ബൈ​​ലും കൈയി​​ലു​​ണ്ടാ​​കും.

ഇ​​ങ്ങ​​നെ അ​​ഡി​​ക്ഷ​​ൻ ഉ​​ണ്ടാ​​കു​​ന്ന​​ത് പ​​ഠി​​ക്കാ​​നും മ​​റ്റ​​ള്ള​​വ​​രോ​​ട് നേ​​രി​​ൽ ഇ​​ട​​പെ​​ടാ​​നു​​മു​​ള്ള കു​​ട്ടി​​ക​​ളു​​ടെ ക​​ഴി​​വി​​നെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കും. മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളു​​ടെ അ​​മി​​ത ഉ​​പ​​യോ​​ഗ​​ത്തി​​നെ​​തി​​രേ ശ്ര​​ദ്ധ പ​​തി​​പ്പി​​ക്കേ​​ണ്ട​​ത് ര​​ക്ഷി​​താ​​ക്ക​​ളാ​​ണ്.



ചെ​​റി​​യ കു​​ട്ടി​​ക​​ളു​​ടെ ശാ​​ഠ്യ​​വും കു​​സൃ​​തി​​യും കു​​റ​​ച്ചു നേ​​രം കു​​റ​​യ്ക്കാ​​നും അ​​വ​​ർ അ​​ട​​ങ്ങി​​യി​​രി​​ക്ക​​ട്ടേ​​യെ​​ന്നും ക​​രു​​തി മു​​തി​​ർ​​ന്ന​​വ​​ർ ഫോ​​ണ്‍ കൈയി​​ലേ​​ക്ക് കൊ​​ടു​​ക്കു​​ന്ന​​ത് ഇ​​പ്പോ​​ൾ സ്ഥി​​രം കാ​​ഴ്ച​​യാ​​ണ്. എ​​ന്നാ​​ൽ കു​​ട്ടി​​ക​​ളു​​ടെ വ​​ഴ​​ക്ക് തീ​​ർ​​ക്കാ​​നും അ​​വ​​രെ സ​​ന്തോ​​ഷി​​പ്പി​​ക്കാ​​നും ഫോ​​ണ്‍ വാ​​ങ്ങി ന​​ൽ​​കു​​ന്ന​​വ​​ർ അ​​തു​​മൂ​​ലം അ​​വ​​ർ​​ക്കു​​ണ്ടാ​​കു​​ന്ന മാ​​ന​​സി​​ക ശാ​​രീ​​രി​​ക ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ളെ കു​​റി​​ച്ച് ചി​​ന്തി​​ക്കു​​ന്നി​​ല്ല.

കാ​​ത്തി​​രി​​ക്കു​​ന്ന​​ത് മാ​​ര​​കരോ​​ഗ​​ങ്ങ​​ൾ

മൊ​​ബൈ​​ൽ ഫോ​​ണി​​ൽ നി​​ന്നും ക​​ണ്ണെ​​ടു​​ക്കാ​​നാ​​കാ​​തെ ക​​ഴി​​യു​​ന്ന​​വ​​രെ ഭാ​​വി​​യി​​ൽ കാ​​ത്തി​​രി​​ക്കു​​ന്ന​​ത് നി​​ര​​വ​​ധി രോ​​ഗ​​ങ്ങ​​ളാ​​ണ്. കു​​ട്ടി​​ക​​ളി​​ലെ മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളു​​ടെ അ​​മി​​ത ഉ​​പ​​യോ​​ഗം ശ​​രീ​​ര​​ത്തി​​ന്‍റെ സ്വാ​​ഭാ​​വി​​ക നി​​ല​​യെ ത​​ന്നെ ത​​ക​​രാ​​റി​​ലാ​​ക്കു​​മെ​​ന്ന് പ​​ഠ​​ന​​ങ്ങ​​ൾ തെ​​ളി​​യി​​ക്കു​​ന്നു. മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളി​​ൽ നി​​ന്നു​​ള​​ള റേ​​ഡി​​യേ​​ഷ​​നു​​ക​​ൾ വ​​ള​​രെ അ​​പ​​ക​​ട​​കാ​​രി​​യാ​​ണ്. പ്ര​​ത്യേ​​കി​​ച്ച് സ്മ​​ർ​​ട്ട് ഫോ​​ണു​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ.

മു​​തി​​ർ​​ന്ന​​വ​​രെ ബാ​​ധി​​ക്കു​​ന്ന​​തി​​നെ​​ക്കാ​​ൾ ര​​ണ്ടി​​ര​​ട്ടിയി​​ല​​ധി​​കം വേ​​ഗ​​ത്തി​​ൽ റേ​​ഡി​​യേ​​ഷ​​നു​​ക​​ൾ കു​​ട്ടി​​ക​​ളി​​ൽ ശാ​​രീ​​രി​​ക പ്ര​​ശ്ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കും. കു​​ട്ടി​​ക​​ളു​​ടെ ത​​ല​​ച്ചോ​​റി​​ന്‍റെ ക​​ട്ടി​​ക്കു​​റ​​വും ത​​ല​​ച്ചോ​​റി​​ൽ വെ​​ള്ള​​ത്തിന്‍റെ അ​​ള​​വ് കൂ​​ടു​​ത​​ലാ​​ണെ​​ന്ന​​തും ഇ​​ത് വ​​ർധി​​പ്പി​​ക്കാൻ കാ​​ര​​ണ​​മാ​​കു​​ന്നു.

ഇ​​ന്ന​​ത്തെ ത​​ല​​മു​​റ​​യ്ക്ക് അ​​ഗ്ര​​സീ​​വ് മ​​നോ​​ഭാ​​വം വ​​ർ​​ധിക്കു​​ന്ന​​തി​​നു പി​​ന്നി​​ലെ കാ​​ര​​ണ​​വും മൊ​​ബാൈ​​ൽ ഫോ​​ണു​​ക​​ളു​​ടെ അ​​മി​​ത ഉ​​പ​​യോ​​ഗം ത​​ന്നെ. ഫോ​​ണു​​ക​​ളു​​ടെ അ​​മി​​ത ഉ​​പ​​യോ​​ഗം ഹൈ​​പ്പ​​ർ ആക്ടി​​വി​​റ്റി എ​​ന്ന മാ​​ന​​സി​​ക ആ​​രോ​​ഗ്യപ്ര​​ശ്നം മു​​ത​​ൽ കാൻ​​സ​​ർ പോലുള്ള മാ​​ര​​ക ശാ​​രീ​​രി​​ക പ്ര​​ശ്നങ്ങൾ വ​​രെ സൃ​​ഷ്ടി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് രക്ഷി​​താ​​ക്ക​​ൾ അ​​റി​​ഞ്ഞി​​രി​​ക്ക​​ണം.

മൊ​​ബൈ​​ൽ ഫോ​​ണി​​ന്‍റെ ഭാ​​ഗ​​മാ​​യ ഇ​​ല​​ക്ട്രോ​​ണി​​ക് ഫ്രീ​​ക്വ​​ൻ​​സി ത​​ല​​ച്ചോ​​റി​​ന് ദോ​​ഷ​​ക​​ര​​മാ​​ണെ​​ന്ന് ഗ​​വേ​​ഷ​​ണ​​ങ്ങ​​ളി​​ൽ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. അ​​തി​​നാ​​ൽ ചു​​രു​​ങ്ങി​​യ​​ത് ര​​ണ്ട​​ടി അ​​ക​​ല​​ത്തി​​ൽ മാ​​ത്ര​​മെ മൊ​​ബൈ​​ൽ വ​​യ്ക്കാ​​ൻ പാ​​ടു​​ള്ളൂ. ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും മൊ​​ബൈ​​ൽ അ​​ട​​ച്ചി​​ട്ട കി​​ട​​പ്പു മു​​റി​​ക​​ളി​​ൽ വയ്​​ക്ക​​രു​​ത്. അ​​ട​​ച്ചി​​ട്ട മു​​റി​​യി​​ൽ മൊ​​ബൈ​​ൽ വ​​ച്ചാ​​ൽ റേ​​ഡി​​യേ​​ഷ​​ൻ നി​​റ​​യും.

മൊ​​ബൈ​​ലും കൈയിൽ പിടിച്ച് മ​​ണി​​ക്കൂ​​റു​​ക​​ൾ കുത്തിയിരിക്കു​​ന്ന​​ത് അ​​മി​​ത​​വ​​ണ്ണം, ഉ​​റ​​ക്ക​​മി​​ല്ലാ​​യ്മ, സ്വ​​ഭാ​​വ​​ത്തിലു​​ള്ള വൈ​​ക​​ല്യ​​ങ്ങ​​ൾ എ​​ന്നിവ​​യു​​ണ്ടാ​​ക്കും. ഇ​​ത്ത​​രം കു​​ട്ടി​​ക​​ൾ പ​​ഠ​​ന​​ത്തി​​ൽ പി​​ന്നോ​​ക്കം പോ​​കു​​മെ​​ന്നും ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ തെ​​ളി​​യി​​ക്കു​​ന്നു. മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളു​​ടെ അ​​മി​​ത ഉ​​പ​​യോ​​ഗം ഓ​​ർ​​മ്മ​​ക്കു​​റ​​വു​​ണ്ടാ​​ക്കു​​മെ​​ന്നും പ​​ഠ​​ന​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്നു.

മൊ​​ബൈ​​ലി​​ൽ നി​​ന്നു​​ള്ള റേ​​ഡി​​യേ​​ഷ​​ൻ ഏൽ​​ക്കു​​ന്ന​​താ​​ണ് ഓ​​ർ​​മ​​ക്കു​​റ​​വി​​ലേ​​ക്ക് ന​​യി​​ക്കു​​ന്ന​​ത്. റേ​​ഡി​​യോ ത​​രം​​ഗ ദൈ​​ർ​​ഘ്യ​​മു​​ള്ള ഇ​​ല​​ക്ട്രോ മാ​​ഗ്നറ്റിക് ഫീ​​ൽ​​ഡ് ഒ​​രു വ​​ർ​​ഷ​​ത്തി​​ൽ കൂ​​ടു​​ത​​ൽ ഏ​​റ്റാ​​ൽ ഓ​​ർ​​മ്മ വി​​കാ​​സം ഉ​​ണ്ടാ​​കു​​ന്ന​​ത് ത​​ട​​യു​​മെ​​ന്നും ഗ​​വേ​​ഷ​​ക​​ർ പ​​റ​​യു​​ന്നു.

ഫോ​​ണി​​ൽ ഏ​​റെ നേ​​രം സം​​സാ​​രി​​ക്കു​​ന്ന​​വ​​ർ​​ക്കാ​​ണ് ഓ​​ർ​​മ കു​​റ​​വ് പി​​ടി​​പെ​​ടു​​ക. ഹെ​​ഡ്ഫോ​​ണോ ലൗ​​ഡ്​​ സ്പീ​​ക്ക​​റോ ഉ​​പ​​യോ​​ഗി​​ക്കുന്നതുവഴി ഇ​​ത് നി​​യ​​ന്ത്രി​​ക്കാ​​നാ​​കും. ത​​ല​​ച്ചോ​​റി​​ന്‍റെ വ​​ല​​ത് വ​​ശ​​ത്താ​​ണ് ഓ​​ർ​​മ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കോ​​ശ​​ങ്ങ​​ൾ ഉ​​ള്ള​​ത്. അ​​തു​​കൊ​​ണ്ട് ഫോ​​ണ്‍ വ​​ല​​തു വ​​ശ​​ത്ത് വെ​​ച്ച് സം​​സാ​​രി​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും സ്വി​​റ്റ്സ​​ർ​​ല​​ൻഡിൽ നി​​ന്നു​​ള​​ള ഗ​​വേ​​ഷ​​ക​​ർ നി​​ർ​​ദ്ദേ​​ശി​​ക്കു​​ന്നു.



മ​​യ​​ക്കുമ​​രു​​ന്നി​​നേ​​ക്കാ​​ൾ വ​​ലി​​യ അ​​ഡി​​ക്‌ഷൻ

മൊ​​ബൈ​​ൽ കു​​ട്ടി​​ക​​ളി​​ൽ മാ​​ര​​ക പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. മ​​യ​​ക്കുമ​​രു​​ന്നി​​ന് അ​​ടി​​മ​​ക​​ളാ​​യി എ​​ത്തു​​ന്ന​​വ​​രെ​​ക്കാ​​ൾ എ​​ണ്ണ​​ത്തി​​ൽ കൂ​​ടു​​ത​​ലാ​​ണ് സ്ക്രീ​​ൻ അ​​ഡി​​ക്‌ഷന് ചി​​കി​​ത്സ​​യ്ക്കാ​​യി എ​​ത്തു​​ന്ന​​വ​​രെ​​ന്ന് പ​​ഠ​​ന​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്നു.

തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ചൈ​​ൽ​​ഡ് സൈ​​ക്യാ​​ട്രി വി​​ഭാ​​ഗ​​ത്തി​​ൽ മൊ​​ബൈ​​ൽ ഫോ​​ണ്‍ ഡി​​ജി​​റ്റ​​ൽ സ്ക്രീ​​ൻ അ​​ഡി​​ക്‌ഷനു​​ള്ള കു​​ട്ടി​​ക​​ളു​​മാ​​യി എ​​ത്തു​​ന്ന മാ​​താ​​പി​​താ​​ക്ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ദി​​നം​​പ്ര​​തി വ​​ർധന​​വു​​ണ്ടാ​​യ​​താ​​യി ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ദി​​വ​​സം ഒ​​രു മ​​ണി​​ക്കൂ​​റി​​ൽ കൂ​​ടു​​ത​​ൽ ഫോ​​ണ്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് കു​​ട്ടി​​ക​​ൾ​​ക്ക് ന​​ല്ല​​ത​​ല്ല.

ലോ​​കാ​​രോ​​ഗ്യ​​സം​​ഘ​​ട​​ന ഈ​​യി​​ടെ സ്ക്രീ​​ൻ ഉ​​പ​​യോ​​ഗ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ചി​​ല മാ​​ർ​​ഗ നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു. ഇ​​ത​​നു​​സ​​രി​​ച്ച് 18 മാ​​സ​​ത്തി​​ൽ താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ൾ സ്ക്രീ​​ൻ ഉ​​പ​​യോ​​ഗി​​ക്ക​​രു​​ത്. നാ​​ലു വ​​യ​​സു വ​​രെ പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് ഒ​​രു മ​​ണി​​ക്കൂ​​റോ അ​​തി​​ൽ താ​​ഴെ​​യോ ആ​​യി സ​​മ​​യം ക്ര​​മ​​പ്പെ​​ടു​​ത്ത​​ണം.

മാ​​താ​​പി​​താ​​ക്ക​​ളു​​ടെ ക​​ർ​​ശ​​ന മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ശ്ര​​ദ്ധി​​ച്ചു വേ​​ണം ആ​​ക്ടി​​വി​​റ്റി​​ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ. ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന വീ​​ഡി​​യോ ഗെ​​യി​​മിം​​ഗി​​നെ ഒ​​രു ഡി​​സോ​​ഡ​​റാ​​യാ​​ണ് പ​​രി​​ഗ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2018 ജൂ​​ണി​​ലാ​​ണ് വീ​​ഡി​​യോ ഗെ​​യി​​മിം​​ഗി​​നെ ഗെ​​യി​​മിം​​ഗ് ഡി​​സോ​​ഡ​​ർ എ​​ന്ന രോ​​ഗ​​മാ​​യി പ​​രി​​ഗ​​ണി​​ച്ച​​ത്.



വീ​​ഡി​​യോ ഗെ​​യി​​മിം​​ഗ് ഒ​​രു വ്യ​​ക്തിയു​​ടെ ദൈ​​നം​​ദി​​ന കാ​​ര്യ​​ങ്ങ​​ളെ ത​​ട​​സ്സ​​പ്പെ​​ടു​​ത്തു​​ന്ന രീ​​തി​​യി​​ലേ​​ക്ക് എ​​ത്തി​​യാ​​ൽ രോ​​ഗ​​മാ​​യി ക​​ണ​​ക്കാ​​ക്കാ​​മെ​​ന്ന് സം​​ഘ​​ട​​ന പ​​റ​​യു​​ന്നു. മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളു​​ടെ അ​​നി​​യ​​ന്ത്രി​​ത​​മാ​​യ ഉ​​പ​​യോ​​ഗം നി​​ര​​വ​​ധി ച​​തി​​ക്കു​​ഴി​​ക​​ളി​​ലേ​​ക്ക് ത​​ള്ളി​​വി​​ടു​​ന്നു. നെ​​റ്റ് ഉ​​പ​​യോ​​ഗം ലൈം​​ഗി​​ക​​മാ​​യ ചൂ​​ഷ​​ണ​​ങ്ങ​​ൾ​​ക്കി​​ര​​യാവാ​​ൻ കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്.

പ​​ല കു​​ട്ടി​​ക​​ളും ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​തി​​ന്‍റെ പ്ര​​ധാ​​ന കാ​​ര​​ണം ഇ​​ന്‍റ​​ർ​​നെ​​റ്റ് ദു​​രു​​പ​​യോ​​ഗ​​മാ​​ണ്. കൂ​​ടാ​​തെ ദി​​വ​​സ​​വും സ്ക്രീ​​നു​​ക​​ൾ​​ക്ക് മു​​ന്നി​​ൽ ഒ​​തു​​ങ്ങി​​ക്കൂ​​ടു​​ന്ന കു​​ട്ടി​​ക​​ൾ​​ക്ക് സം​​ഭാ​​ഷ​​ണ​​ത്തി​​ൽ കാ​​ല​​താ​​മ​​സം ഉ​​ണ്ടാ​​കാ​​നു​​ള്ള സാ​​ധ്യ​​ത വ​​ള​​രെ​​ക്കൂ​​ടു​​ത​​ലാ​​ണ്.

ഡ​​വ​​ല​​പ്മെ​​ന്‍റ​​ൽ ആ​​ൻഡ് ബി​​ഹേ​​വി​​യ​​റ​​ൽ പീ​​ഡി​​യാ​​ട്രി​​ക്സ് എ​​ന്ന അ​​മേ​​രി​​ക്ക​​ൻ ജേ​​ണ​​ലി​​ന്‍റെ പ​​ഠ​​നം അ​​നു​​സ​​രി​​ച്ച് സം​​സാ​​ര​​ത്തി​​നൊ​​പ്പം നോ​​ട്ടം, അം​​ഗ​​ച​​ല​​ന​​ങ്ങ​​ൾ, ആം​​ഗ്യ​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ലും വൈ​​ക​​ല്യ​​ങ്ങ​​ൾ ഉ​​ണ്ടാ​​കാ​​നി​​ട​​യു​​ണ്ട്. പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കു​​ക ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സാ​​മൂ​​ഹി​​ശേ​​ഷി​​ക​​ൾ ഭാ​​വി​​യി​​ൽ അ​​വ​​രി​​ൽ പ​​രി​​മി​​ത​​മാ​​യി​​രി​​ക്കും.

അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ ലോ​​കം ചു​​രു​​ങ്ങു​​ന്നു

മൊ​​ബൈ​​ൽ ഫോ​​ണും കംപ്യൂട്ട​​റും ഇ​​ന്‍റ​​ർ​​നെ​​റ്റും ഒ​​ന്നു​​മി​​ല്ലാ​​തി​​രു​​ന്ന കാ​​ല​​ത്ത് അ​​നു​​ഭ​​വ​​ങ്ങ​​ൾ കൊ​​ണ്ട് സ​​മൃ​​ദ്ധ​​മാ​​യൊ​​രു ബാ​​ല്യം കു​​ട്ടി​​ക​​ൾ​​ക്കു​​ണ്ടാ​​യി​​രു​​ന്നു. മ​​റ്റ് കു​​ട്ടി​​ക​​ളൊ​​ത്തു​​ള്ള ക​​ളി​​ക​​ളും പ​​ര​​സ്പ​​ര​​മു​​ള്ള വ​​ഴ​​ക്കു​​ക​​ളും സ്നേ​​ഹ​​വു​​മെ​​ല്ലാം ന​​ല്ല​​തും ചീ​​ത്ത​​യു​​മാ​​യ തി​​രി​​ച്ച​​റി​​വി​​ന്‍റെ വി​​ശാ​​ല​​മാ​​യ ലോ​​കം അ​​വ​​ർക്കു സ​​മ്മാ​​നി​​ച്ചു. എ​​ന്നാ​​ൽ ഇ​​ന്ന​​ത്തെ അ​​വ​​സ്ഥ​​യോ?

കു​​ഞ്ഞു​​ങ്ങ​​ൾ ജ​​നി​​ക്കു​​ന്ന​​ത് മു​​ത​​ൽ കാ​​ണു​​ന്ന​​ത് ചു​​റ്റു​​മു​​ള്ള​​വ​​ർ മൊ​​ബൈ​​ലി​​ലേ​​ക്ക് ത​​ല കു​​ന്പി​​ട്ടി​​രി​​ക്കു​​ന്ന​​താ​​ണ്. അ​​തി​​നാ​​ൽ അ​​വ​​രും ലോ​​കം ഫോ​​ണി​​നു​​ള്ളി​​ലാ​​ണെ​​ന്ന് ക​​രു​​തു​​ന്നു. പ്ര​​കൃ​​തി​​യെ​​യും സ​​മൂ​​ഹ​​ത്തെ​​യും തൊ​​ട്ട​​റി​​യാ​​ൻ കു​​ഞ്ഞു​​ങ്ങ​​ൾ​​ക്ക് അ​​വ​​സ​​രം ല​​ഭി​​ക്കു​​ന്നി​​ല്ല. മൊ​​ബൈ​​ൽ ഫോ​​ണി​​ന്‍റെ​​യും ടി​​വി​​യു​​ടെ​​യും സ്ക്രീ​​നു​​ക​​ൾ​​ക്കു​​ള്ളി​​ൽ അ​​വ​​രു​​ടെ ക​​ണ്ണു​​ക​​ൾ ഒ​​തു​​ങ്ങി​​പ്പോ​​കു​​ന്നു.



ഫോ​​ണ്‍ ന​​ൽ​​കി​​യാ​​ൽ പോ​​രാ, ശ്ര​​ദ്ധ​​യും ന​​ൽ​​ക​​ണം

കു​​ട്ടി​​ക​​ൾ ഫോ​​ണി​​ലും കംപ്യൂട്ട​​റി​​ലും എ​​ന്താ​​ണ് ചെ​​യ്യു​​ന്ന​​ത്, ഇ​​ന്‍റ​​ർ​​നെ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ൽ എ​​ന്തി​​നു വേ​​ണ്ടി, എ​​ത്ര സ​​മ​​യം തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം ര​​ക്ഷി​​താ​​ക്ക​​ൾ ശ്ര​​ദ്ധി​​ക്കു​​ക​​യും അ​​വ​​യി​​ൽ ആ​​വ​​ശ്യ​​ത്തി​​ന് നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തു​​കയും വേ​​ണം.

ബ്ലൂ​​വെ​​യി​​ൽ ഗെ​​യി​​മി​​ൽ​​പെ​​ട്ട് ന​​മ്മു​​ടെ നാ​​ട്ടി​​ലു​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി ജീ​​വ​​ൻ പൊ​​ലി​​ഞ്ഞ​​ത് കു​​ട്ടി​​ക​​ൾ ക​​ളി​​ക്കു​​ന്ന ഗെ​​യി​​മു​​ക​​ളു​​ടെ സ്വ​​ഭാ​​വ​​ത്തി​​ൽ ആ​​ശ​​ങ്ക വ​​ർ​​ദ്ധി​​പ്പി​​ക്കു​​ന്ന കാ​​ര്യ​​മാ​​ണ്. ഇ​​ത്ത​​രം അ​​പ​​ക​​ട​​ക​​ര​​മാ​​യ ഗെ​​യി​​മു​​ക​​ൾ ഏ​​റി​​വ​​രു​​ന്ന ഇ​​ക്കാ​​ല​​ത്ത് കു​​ട്ടി​​ക​​ൾ ക​​ളി​​ക്കു​​ന്ന ഗെ​​യി​​മു​​ക​​ളി​​ലും പ്ര​​ത്യേ​​ക ശ്ര​​ദ്ധ ന​​ൽ​​ക​​ണം. ഗെ​​യി​​മു​​ക​​ൾ ചി​​ന്ത​​യെ മു​​ത​​ൽ ജീ​​വ​​നെ വ​​രെ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.

ര​​ണ്ട് മ​​ണി​​ക്കൂ​​റി​​ൽ കൂ​​ടു​​ത​​ൽ കു​​ട്ടി​​ക​​ൾ​​ക്ക് ഫോ​​ണോ കംപ്യൂട്ട​​റോ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ അ​​വ​​സ​​രം ന​​ൽ​​ക​​രു​​ത്. പ​​തി​​വാ​​യി ദീ​​ർ​​ഘസ​​മ​​യം വീ​​ഡി​​യോ ഗെ​​യിം പോ​​ലു​​ള്ള​​വ ക​​ളി​​ക്കു​​ന്ന കു​​ട്ടി​​ക​​ളി​​ൽ ആ​​ത്മ​​ഹ​​ത്യാ പ്ര​​വ​​ണ​​ത വ​​ർ​​ധി​​ക്കു​​മെ​​ന്ന് പ​​ഠ​​ന​​ങ്ങ​​ൾ പ​​റ​​യു​​ന്നു. വി​​ദ്യാ​​ർ​​ഥികൾ സ്കൂ​​ളി​​ലേ​​ക്ക് പോ​​കു​​ന്ന​​തി​​ന് മു​​ന്പ് അവരുടെ പക്കൽ മൊ​​ബൈ​​ൽ ഫോ​​ൺ ഇല്ലെ​​ന്ന് ഉ​​റ​​പ്പു വ​​രു​​ത്ത​​ണം. ര​​ക്ഷ​​ക​​ർ​​ത്താ​​ക്ക​​ളും അ​​വ​​രു​​ടെ മൊ​​ബൈ​​ൽ ഉ​​പ​​യോ​​ഗം കു​​റ​​ച്ച് കു​​ട്ടി​​ക​​ളോ​​ടൊ​​പ്പം സ​​മ​​യം ചെല​​വ​​ഴി​​ക്കാൻ സ​​മ​​യം ക​​ണ്ടെ​​ത്ത​​ണം.

രഹ്‌ന മാഹീൻ

*********************************************

തു​​റ​​ന്നു ന​​ൽ​​കാം പു​​തി​​യ ലോ​​കം

മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലും വീ​ഡി​യോ ഗെ​യി​മു​ക​ളി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന കു​ട്ടി​ക​ള്‌​ക്ക് പു​റ​ത്തു​ള്ള മ​നോ​ഹ​ര ലോ​കം കാ​ണി​ച്ചു​കൊ​ടു​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളു​മാ​ണ്. പു​റ​ത്തേ​ക്കി​റ​ങ്ങി ക​ളി​ക്കാ​നും മ​റ്റു​ള്ള​വ​രോ​ട് ന​ല്ല രീ​തി​യി​ൽ ഇ​ട​പെ​ടാ​നും കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാം.

മൊ​ബൈ​ലും കംപ്യൂട്ട​റു​മൊ​ക്കെ ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങി​യു​ള്ള ക​ളി​ക​ളി​ൽ താ​ത്പ​ര്യം കു​റ​വാ​യി​രി​ക്കും. ആ​രോ​ഗ്യ​മു​ള​ള മ​ന​സി​നും ശ​രീ​ര​ത്തി​നും ശ​രീ​രം അ​ന​ങ്ങി​യു​ള്ള ക​ളി​ക​ൾ ആ​വ​ശ്യ​മാ​ണ്. കു​ട്ടി​ക​ൾ പ്രാ​ഥ​മി​ക​മാ​യി സ​മൂ​ഹ​ത്തോ​ട് ഇ​ട​പെ​ട്ട് തു​ട​ങ്ങു​ന്ന​ത് ക​ളി​ക​ളി​ലൂ​ടെ​യും കൂ​ട്ടു​കാ​രി​ലൂ​ടെ​യു​മാ​ണ്.

ഒ​ഴി​വു സ​മ​യ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​നാ​യി ന​ല്ല ഹോ​ബി​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ത് അ​വ​ർ​ക്ക് ഭാ​വി​യി​ൽ ഗു​ണം ചെ​യ്യും. സ്റ്റാ​ന്പ് ക​ള​ക്ഷ​ൻ, പെ​യി​ന്‍റിം​ഗ്, ചെ​റി​യ രീ​തി​യി​ലു​ള്ള ക​ഥ, ക​വി​ത എ​ഴു​ത്തു​ക​ൾ, ഡ​യ​റി എ​ഴു​തു​ന്ന ശീ​ലം, സ്പോ​ർ​ട്സ് തു​ട​ങ്ങി​യ ന​ല്ല ശീ​ല​ങ്ങ​ൾ തു​ട​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കാം. കു​ട്ടി​ക​ളു​ടെ താ​ത്പ​ര്യ​മു​സ​രി​ച്ചാ​വ​ണം ഓ​രോ​ന്നി​നും സാ​ഹ​ച​ര്യ​മൊ​രു​ക്കേ​ണ്ടേ​ത്. വാ​യ​നാ​ശീ​ലം എ​ല്ലാ​ക്കാ​ല​വും കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​കേ​ണ്ട​താ​ണ്. അ​തി​നാ​ൽ അ​വ​ർ​ക്കു പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ക്കാം.

വാ​യ​നാ​ശീ​ല​മു​ള്ള കു​ട്ട​ക​ളി​ൽ ബു​ദ്ധി​വി​കാ​സം വ​ർ​ധി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. കൂ​ടാ​തെ അ​റി​വും വി​വേ​ക​വും വ​ർ​ധി​ക്കു​ന്ന​തി​നും വാ​യ​ന സ​ഹാ​യ​ക​മാ​കും. ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ കു​ട്ടി​ക​ളെ പാ​ർ​ക്കി​ലേ​ക്കോ സ​മാ​ന​മാ​യ ഇ​ട​ങ്ങ​ളി​ലോ കൊ​ണ്ടു​പോ​കാം. കൂ​ട്ടു​കൂ​ടാ​ൻ മ​റ്റ് കു​ട്ടി​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ൽ ര​ക്ഷി​താ​ക്ക​ൾ​ത​ന്നെ ഒ​പ്പം ക​ളി​ക്കാ​ൻ ത​യാ​റാ​ക​ണം.

ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ തു​ട​ങ്ങിയ​വ കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കും. കൂ​ടാ​തെ കു​ട്ടി​യും കോ​ലും, ഓ​ടി​ത്തൊ​ട്ടും ക​ളി, കണ്ണുകെ​ട്ടി​ക്ക​ളി തു​ട​ങ്ങി​യ നാ​ട​ൻ ക​ളി​ക​ളും കു​ട്ടി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്താം.



നി​​രോ​​ധ​​ന​​ത്തെ പോ​​സി​​റ്റീ​​വാ​​യി കാ​​ണാം

സ്കൂ​​ളു​​ക​​ളി​​ൽ മൊ​​ബൈ​​ൽ നി​​രോ​​ധ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​നെ പോ​​സി​​റ്റീ​​വാ​​യി സ​​മീ​​പി​​ച്ച് കു​​ട്ടി​​കളു​​ടെ ഫോ​​ണ്‍ ഉ​​പ​​യോ​​ഗം നി​​ർ​​ത്താ​​നു​​ള്ള ആ​​ദ്യ​​പ​​ടി​​യാ​​യി കാ​​ണാം. എ​​പ്പോ​​ഴെ​​ങ്കി​​ലും അ​​വ​​രി​​ൽ ഫോ​​ണ്‍ ദു​​രു​​പ​​യോ​​ഗം ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ടാ​​ൽ കു​​ട്ടി​​ക​​ളി​​ൽ നി​​ന്ന് മൊ​​ബൈ​​ൽ വേ​​ഗ​​ത്തി​​ൽ പി​​ടി​​ച്ചുവാ​​ങ്ങാ​​തെ കാ​​ര്യ​​ങ്ങ​​ൾ പ​​റ​​ഞ്ഞ് മ​​ന​​സ്സി​​ലാ​​ക്കി പി​​ന്തി​​രി​​പ്പി​​ക്ക​​ണം.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഫോ​​ണ്‍ വി​​ളി​​ക്കേ​​ണ്ട എ​​ന്തെ​​ങ്കി​​ലും സാ​​ഹ​​ച​​ര്യം സ്കൂ​​ളി​​ൽ വ​​ച്ചു​​ണ്ടാ​​യാ​​ൽ അ​​ധ്യാപ​​ക​​രെ സ​​മീ​​പി​​ച്ച് കാ​​ര​​ണം ഉ​​ൾ​​പ്പെ​​ടെ ആ​​വ​​ശ്യം അ​​റി​​യി​​ക്ക​​ണം. ഇ​​ത് അ​​ധ്യാപ​​ക​​രും വി​​ദ്യാ​​ർ​​ഥിക​​ളും ര​​ക്ഷി​​താ​​ക്ക​​ളും ത​​മ്മി​​ലു​​ള്ള ബ​​ന്ധം വ​​ർ​​ധിപ്പി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കും.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ മൊ​​ബൈ​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് വി​​ല​​ക്കി നേ​​ര​​ത്തെ​​യും പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ഉ​​ത്ത​​ര​​വി​​റ​​ക്കി​​യി​​രു​​ന്നു. അ​​ത് ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് വീ​​ണ്ടും സ​​ർ​​ക്കു​​ല​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. സ്കൂ​​ളു​​ക​​ളി​​ൽ മൊ​​ബൈ​​ൽ ഉപ​​യോ​​ഗം ക​​ർ​​ശ​​ന​​മാ​​യി വി​​ല​​ക്ക​​ണ​​മെ​​ന്ന് ബാ​​ലാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​നും നേ​​ര​​ത്തെ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.

2017ൽ ​​ത​​ല​​ശ്ശേ​​രി​​യി​​ലെ ഒ​​രു സ്കൂ​​ളി​​ൽ സ​​ഹ​​പാ​​ഠി​​യു​​ടെ ഫോ​​ട്ടോ മൊ​​ബൈ​​ലി​​ൽ പ​​ക​​ർ​​ത്തി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടുണ്ടാ​​യ വി​​വാ​​ദ​​ത്തി​​ൽ ഒ​​രു കു​​ട്ടി ആ​​ത്മ​​ഹ​​ത്യ ചെയ്തിരുന്നു. മ​​രി​​ച്ച കു​​ട്ടി​​യു​​ടെ ര​​ക്ഷ​​ക​​ർ​​ത്താ​​ക്ക​​ളു​​ടെ പ​​രാ​​തി​​യെ തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ക​​മ്മീ​​ഷ​​ന്‍റെ ഇ​​ട​​പെ​​ട​​ൽ.

സ്മാ​​ർ​​ട്ട് ഫോ​​ണു​​ക​​ളു​​ടെ അ​​മി​​ത ഉ​​പ​​യോ​​ഗം കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ലേ​​ക്ക് ന​​യി​​ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​ക്കിയെന്നും ക​​മ്മീ​​ഷ​​ൻ അ​​ന്ന് വി​​ല​​യി​​രു​​ത്തി.

മ​​ക്ക​​ൾ​​ക്ക് മൊ​​ബൈ​​ൽ ന​​ൽ​​കാ​​ത്ത ബി​​ൽ ഗേ​​റ്റ​​സ്!

മൈ​ക്രോ സോ​ഫ്റ്റ് സ്ഥാ​പ​ക​നാ​യ ബി​ൽ ഗേ​റ്റ്സ്, ത​ന്‍റെ മ​ക്ക​ൾ​ക്ക് 14 വ​യ​സ്സു വ​രെ ഫോ​ണ്‍ ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ നി​ങ്ങ​ൾ വി​ശ്വ​സി​ക്കു​മോ?

എ​ന്നാ​ൽ സം​ഭ​വം ശ​രി​യാ​ണ്. അ​ദ്ദേ​ഹം മ​ക്ക​ൾ​ക്ക് വീ​ഡി​യോ ഗെ​യിം ഉ​ൾ​പ്പെ​ടെ യാ​തൊ​രു ഡി​ജി​റ്റ​ൽ വി​നോ​ദ ഉ​പാ​ധി​ക​ളും 14 വ​യ​സ്സു​വ​രെ ന​ൽ​കി​യി​രു​ന്നി​ല്ല.

അ​വ​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് അ​ത്ര​യേ​റെ ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. ഭ​ക്ഷ​ണ സ​മ​യ​ത്തോ ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ന്പോ​ഴോ ഒ​ന്നും ത​ന്നെ അ​വ​ർ​ക്ക് ഫോ​ണ്‍ ന​ൽ​കി​യി​രു​ന്നി​ല്ല. ഫോ​ണ്‍ ഇ​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ട് അ​ത്താ​ഴം ക​ഴി​ക്കു​ന്പോ​ൾ പ​ര​സ്പ​രം സം​സാ​രി​ക്കാ​നും ത​മാ​ശ​ക​ൾ പ​റ​യാ​നും ധാ​രാ​ളം സ​മ​യം ല​ഭി​ച്ചി​രു​ന്നെ​ന്നും കു​ട്ടി​ക​ൾ ആ​വ​ശ്യ​ത്തി​ന് ഉ​റ​ങ്ങി​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്.

അ​​ധ്യാപ​​ക​​ർ മാ​​തൃ​​ക​​യാ​​ക​​ണം

അ​ധ്യാ​പ​ക​ർ ജോ​ലി​സ​മ​യ​ത്ത് ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്പ് തു​ട​ങ്ങി​യ ന​വ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ന​വം​ബർ അ​ഞ്ചി​ന് പു​റ​ത്തി​റ​ങ്ങി​യ സ​ർ​ക്കു​ല​ർ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്ലാ​സ് സ​മ​യ​ത്ത് അ​ധ്യാ​പ​ക​ർ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി​ക്കൊ​ണ്ടു​ള്ള ഡി​പി​ഐ​യു​ടെ ഉ​ത്ത​ര​വ് നേ​ര​ത്തെ​ത​ന്നെ നി​ല​വി​ലു​ണ്ട്. ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​തൃ​ക​യാ​കേ​ണ്ട​ത് അ​ധ്യാ​പ​ക​രു​ടെ ക​ട​മ​യാ​ണ്.