രാജമൗലി ചിത്രത്തിൽ അഭിനയിക്കുന്നതിന് ആലിയയുടെ പ്രതിഫലം പത്ത് കോടി
Friday, March 22, 2019 9:58 AM IST
ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി​ക്കു​ശേ​ഷം രാ​ജ​മൗ​ലി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ബോ​ളി​വു​ഡ് സു​ന്ദ​രി ആ​ലി​യ ഭ​ട്ട്. ആ​ർ ആ​ർ ആ​ർ എ​ന്നാ​ണ് രാ​ജ​മൗ​ലി​യു​ടെ പു​തി​യ ചിത്രത്തി​ന്‍റെ പേ​ര്. സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളാ​യ അ​ല്ലൂ​രി സീ​താ​രാ​മ രാ​ജു, കോ​മ​രം ഭീം ​എ​ന്നി​വ​രു​ടെ ക​ഥ​യാ​ണ് രാ​ജ​മൗ​ലി പ​റ​യു​ന്ന​ത്.

രാം ​ച​ര​ണ്‍, അ​ജ​യ് ദേ​വ്ഗ​ണ്‍, സ​മു​ദ്ര​ക്ക​നി, ജൂ​നി​യ​ർ എ​ൻ​ടി ആ​ർ തു​ട​ങ്ങി വ​ൻ​താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത് ബോ​ളി​വു​ഡി​ന്‍റെ മി​ന്നും താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ ആ​ലി​യ ഭ​ട്ടാ​ണ്. വി​വി​ധ ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്.

ഇ​താ​ദ്യ​മാ​യാ​ണ് ആ​ലി​യ ഭ​ട്ട് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. സാ​മ​ന്ത​യാ​യി​രി​ക്കും ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​തെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​യി​രു​ന്നു പ്ര​ച​രി​ച്ചി​രു​ന്ന​ത്. അ​വ​സാ​ന​നി​മി​ഷ​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി ആ​ലി​യ ഭ​ട്ടി​ന് 10 കോ​ടി​യാ​ണ് പ്ര​തി​ഫ​ല​മാ​യി ന​ൽ​കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ബോ​ളി​വു​ഡി​ൽ ഏ​ഴു​കോ​ടി​യാ​ണ് ആ​ലി​യ​യു​ടെ പ്ര​തി​ഫ​ലം. ആ​ർ ആ​ർ ആ​റി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലി​യ​യും സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

പു​തി​യ സി​നി​മ​യു​ടെ കാ​ര്യ​ത്തി​ൽ താ​ൻ എ​ക്സൈ​റ്റ​ഡാ​ണെ​ന്നാ​ണ് താ​രം കു​റി​ച്ചി​ട്ടു​ള്ള​ത്. ബാ​ഹു​ബ​ലി സം​വി​ധാ​യ​ക​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​വ​തി​യാ​ണ് താ​നെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സി​നി​മ​യ്ക്കാ​യു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് താ​നെ​ന്നും ത​ന്‍റെ റോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ ഇ​പ്പോ​ൾ അ​നു​വാ​ദ​മി​ല്ലെ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നു.

രാ​ജ​മൗ​ലി സാ​റി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ സം​തൃ​പ്ത​യാ​ണ്. ഇ​താ​ദ്യ​മാ​യാ​ണ് സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. അ​തി​ന്‍റെ സ​ന്തോ​ഷ​വും ത​നി​ക്കു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു.

400 കോ​ടി മു​ത​ൽ​മു​ട​ക്കി​ലാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. ബോ​ളി​വു​ഡി​ലേ​യും ത​മി​ഴി​ലേ​യും പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​നാ​യി അ​ണി​നി​ര​ക്കു​ന്നു​ണ്ട്. 2020 ജൂ​ലൈ 30നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക​യെ​ന്നു​ള്ള വി​വ​ര​വും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.