മ​ക​ൾ​ക്ക് പേ​രി​ടാ​ൻ മ​റ​ന്നു പോ​യ ആ​ഷ്
Thursday, July 15, 2021 5:58 PM IST
ഇ​ന്ത്യ​ൻ സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ദ​മ്പ​തി​ക​ളാ​ണ് ഐ​ശ്വ​ര്യ റാ​യി​യും അ​ഭി​ഷേ​ക് ബ​ച്ച​നും. വി​വാ​ഹ​ത്തി​ന് തൊ​ട്ടു പി​ന്നാ​ലെ ത​ന്നെ ഐ​ശ്വ​ര്യ​യു​ടെ​യും അ​ഭി​ഷേ​കി​ന്‍റെ​യും വി​വാ​ഹ​മോ​ച​ന​ക്ക​ഥ​ക​ൾ ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തെ​ല്ലാം താ​ര​ദ​ന്പ​തി​ക​ൾ ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു.

ആ​ഷി​നെ​യും ജൂ​നി​യ​ർ ബ​ച്ച​നെ​യും പോ​ല ത​ന്നെ മ​ക​ൾ ആ​രാ​ധ്യ​യ്ക്കും ആ​രാ​ധ​ക​രേ​റെ​യാ​ണ്. കു​ട്ടി​യു​ടെ ചെ​റി​യ വി​ശേ​ഷ​ങ്ങ​ൾ പോ​ലും ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​വാ​റു​ണ്ട്. 2011 ലാ​ണ് ആ​ഷ് അ​ഭി​ഷേ​ക് ദ​മ്പ​തി​ക​ൾ​ക്ക് മ​ക​ൾ ആ​രാ​ധ്യ ജ​നി​ക്കു​ന്ന​ത്. മ​ക​ളു​ടെ ജ​ന​ന​ത്തോ​ടെ ഐ​ശ്വ​ര്യ അ​ഭി​ന​യ​ത്തി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത് ആ​രാ​ധ്യ​യു​ടെ പേ​രി​നെ കു​റി​ച്ചാ​ണ്.

ഐ​ശ്വ​ര്യ ത​ന്നെ​യാ​ണ് ഒ​രു മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മ​ക​ൾ​ക്ക് പേ​രി​ട്ട​തി​ന​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്. മ​ക​ൾ​ക്ക് പേ​രി​ടാ​ൻ മ​റ​ന്നു പോ​യി. നാ​ലാം മാ​സ​ത്തി​ലാ​ണ് മ​ക​ൾ​ക്ക് പേ​രി​ട്ട​ത്. ആ​രാ​ധ്യ എ​ന്നാ​ൽ ആ​രാ​ധ​ന​യ്ക്ക് യോ​ഗ്യ​നാ​യ​വ​ൾ എ​ന്നാ​ണ്. ഞാ​നും അ​ഭി​ഷേ​കും ആ​ദ്യം മു​ത​ൽ ആ ​പേ​ര് ആ​യി​രു​ന്നു പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചി​രു​ന്നു.

മ​ക​ൾ ജ​നി​ച്ച​തി​ന് ശേ​ഷം സ​മ​യം പോ​യ​ത് അ​റി​ഞ്ഞി​രു​ന്നി​ല്ല. വ​ള​രെ പെ​ട്ടെ​ന്നാ​യി​രു​ന്നു നാ​ല് മാ​സം ക​ട​ന്നു പോ​യ​ത്. മ​ക​ളോ​ടൊ​പ്പ​മു​ള്ള ഒ​രോ നി​മി​ഷ​വും ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു. ഐ​ശ്വ​ര്യ പ​റ​ഞ്ഞു. മ​ക​ൾ ആ​രാ​ധ്യ​യി​ല്ലാ​തെ എ​നി​ക്ക് ഒ​രു നി​മി​ഷം പോ​ലും ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഐ​ശ്വ​ര്യ ഒ​രി​ക്ക​ൽ മ​റ്റൊ​രു അ​ഭി​മു​ഖ​ത്തി​ലും പ​റ​ഞ്ഞി​രു​ന്നു.

ആ​രാ​ധ്യ​യി​ലൂ​ടെ എ​ന്നെ ത​ന്നെ​യാ​ണ് കാ​ണു​ന്ന​ത്. മ​ക​ളോ​ടൊ​പ്പ​മു​ള്ള ഓ​രോ നി​മി​ഷ​വും ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണ്. എ​ല്ലാ​ദി​വ​സ​വും അ​വ​ളേ​യും കൊ​ണ്ട് സ്കൂ​ളി​ൽ പോ​കു​ന്ന​തൊ​ക്കെ ഞാ​ൻ ആ​സ്വ​ദി​ക്കു​ന്നു​ണ്ടെ​ന്നും ആ​ഷ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.