"ആ ​ചി​ത്ര​ത്തി​ലു​ണ്ട് ഐ​ശ്വ​ര്യ​യു​ടെ വി​ന​യം!'
Saturday, July 10, 2021 7:15 PM IST
ലോ​ക​സു​ന്ദ​രി പ​ട്ടം നേ​ടി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ താ​ര​മാ​ണ് ഐ​ശ്വ​ര്യ റാ​യി. പി​ന്നീ​ട് ബോ​ളി​വു​ഡി​ല്‍ മാ​ത്ര​മ​ല്ല, തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലും ഐ​ശ്വ​ര്യ തി​ള​ങ്ങി. വി​വാ​ഹം ക​ഴി​ഞ്ഞ് സി​നി​മ​യി​ല്‍ നി​ന്നു ചെ​റി​യ ഇ​ട​വേ​ള എ​ടു​ത്ത് മാ​റി നി​ല്‍​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ ഇ​പ്പോ​ള്‍. എ​ന്നാ​ല്‍ ന​ടി​യെ​ക്കു​റി​ച്ചു​ള്ള പ​ഴ​യ വാ​ര്‍​ത്ത​ക​ളും ചി​ത്ര​ങ്ങ​ളു​മെ​ല്ലാം നി​ര​ന്ത​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി മാ​റാ​റു​ണ്ട്.

ഐ​ശ്വ​ര്യ മി​സ് വേ​ള്‍​ഡ് മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച​തി​ന് ശേ​ഷ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ ത​രം​ഗ​മാ​യി​രു​ന്നു. മി​സ് വേ​ള്‍​ഡ് ആ​യ​തി​ന് പി​ന്നാ​ലെ ത​ല​യി​ല്‍ ആ ​കി​രീ​ടം വ​ച്ചു​കൊ​ണ്ട് അ​മ്മ​യ്ക്കൊ​പ്പം നി​ല​ത്തി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ഐ​ശ്വ​ര്യ​യു​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഈ ​ഫോ​ട്ടോ ഇ​ത്ര​യും വൈ​റ​ലാ​യ​തി​ന് പി​ന്നി​ല്‍ ഐ​ശ്വ​ര്യ റാ​യി​യും അ​മ്മ വൃ​ന്ദ​യും നി​ല​ത്തി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു എ​ന്ന​താ​യി​രു​ന്നു.

വെ​റും നി​ല​ത്ത് പ്ലേ​റ്റ് വ​ച്ച് പ​ല​ക​യു​ടെ മു​ക​ളി​ല്‍ ഇ​രി​ക്കു​ന്ന ഐ​ശ്വ​ര്യ കൈ ​കൊ​ണ്ട് വാ​രി​യാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്. മു​മ്പും ഐ​ശ്വ​ര്യ​യു​ടെ എ​ളി​മ​യെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു.
ആ ​സ​മ​യ​ത്തും ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​ച​രി​ച്ച​ത് ഈ ​ചി​ത്ര​മാ​യി​രു​ന്നു.

വീ​ണ്ടും ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജു​ക​ളി​ലൂ​ടെ ഈ ​ഫോ​ട്ടോ വൈ​റ​ലാ​യ​തോ​ടെ ക​മ​ന്‍റു​മാ​യി ന​ടി എ​മി ജാ​ക്സ​ണും എ​ത്തി​യി​രി​ക്കു​ക​യാ​ണ്. രാ​ജ്ഞി എ​ന്നെ​ന്നേ​ക്കും വാ​ഴ്ത്ത​പ്പെ​ട​ട്ടെ എ​ന്നു​മാ​ണ് എ​മി ഈ ​ഫോ​ട്ടോ​ക്ക് താ​ഴെ ക​മ​ന്‍റാ​യി ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.