സാ​രാ​ഗ​ഡി യു​ദ്ധം സി​നി​മ​യാ​കു​ന്നു; നാ​യ​ക​ൻ അ​ക്ഷ​യ് കു​മാ​ർ
Tuesday, February 12, 2019 4:51 PM IST
പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വ​രു​ന്ന അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ഷ്തൂ​ണ്‍ ഗോ​ത്ര വ​ർ​ഗ​ക്കാ​രെ വെ​റും 21 സി​ഖ് പ​ട്ടാ​ള​ക്കാ​ർ നേ​ർ​ക്കു നേ​ർ നി​ന്ന് പോ​രാ​ടി തോൽപ്പിച്ച് വി​ജ​യം കൈ​വ​രി​ച്ച സാ​രാ​ഗ​ഡി യു​ദ്ധം സി​നി​മ​യാ​കു​ന്നു. മ​ര​ണം മു​ന്നി​ൽ ക​ണ്ട് ഇ​രു​പ​തോ​ളം പേ​രെ ഒ​റ്റ​യ്ക്കു വീ​ഴ്ത്തി​യ ഹ​വി​ൽ​ദാ​ർ ഇ​ഷാ​ർ സിം​ഗാ​യി തി​ര​ശീ​ല​യി​ലെ​ത്തു​ന്ന​ത് അ​ക്ഷ​യ് കു​മാ​റാ​ണ്. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റുകൾ പു​റ​ത്തു വി​ട്ടു.

കേ​സ​രി എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. 1897ൽ ​ന​ട​ന്ന യു​ദ്ധം ലോ​ക​മാ​ക​മാ​നം പ്ര​ശ​സ്ത​മാ​ണ്. സ്വ​ന്തം രാ​ജ്യ​ത്തി​നു വേ​ണ്ടി അ​വ​സാ​ന ശ്വാ​സം വ​രെ പോ​രാ​ടി​യ 21 പ​ട്ടാ​ള​ക്കാ​ർ​ക്കും ഏ​റ്റ​വും ഉ​യ​ർ​ന്ന ബ​ഹു​മ​തി ന​ൽ​കി​യാ​ണ് രാ​ജ്യം ആ​ദ​രി​ച്ച​ത്.

അ​നു​രാ​ഗ് സിം​ഗാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കേ​പ്പ് ഓ​ഫ് ഗു​ഡ് ഹോ​പ്പ് ഫി​ലിം​സ്, ധ​ർ​മ പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.






Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.