മ​ൻ​മോ​ഹ​ൻ​ജി, ച​രി​ത്രം ഇ​നി നി​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​ക്കി​ല്ല: അ​നു​പം ഖേ​ർ പ​റ​യു​ന്നു
Sunday, October 28, 2018 2:57 PM IST
മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ജീ​വി​തം ആ​ധാ​ര​മാ​ക്കി ദ് ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ എ​ന്ന ബോ​ളി​വു​ഡ് ചി​ത്രം അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ക​യാ​ണ്. അ​നു​പം ഖേ​ർ ആ​ണ് ചി​ത്ര​ത്തി​ൽ മ​ൻ​മോ​ഹ​ൻ​സിം​ഗി​നെ വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​ത മ​ൻ​മോ​ഹ​ൻ​സിം​ഗി​നെ വി​ല​യി​രു​ത്തി​യ​തി​ൽ എ​നി​ക്ക് തെ​റ്റു​പ​റ്റി​യെ​ന്നും പ​ക്ഷെ ച​രി​ത്രം ആ ​തെ​റ്റ് ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ക​യാ​ണ് അ​നു​പം ഖേ​ർ.

"ഞാ​ൻ ഒ​ത്തി​രി ആ​സ്വ​ദി​ച്ച് പ്ര​വ​ർ​ത്തി​ച്ച ദ് ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. വ​ള​രെ ന​ല്ല ദി​വ​സ​ങ്ങ​ൾ എ​നി​ക്ക് സ​മ്മാ​നി​ച്ച അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി. ഡോ. ​മ​ൻ​മോ​ഹ​ൻ​സിം​ഗ് ജി ​നി​ങ്ങ​ളു​ടെ ജീ​വി​ത​യാ​ത്ര​യ്ക്ക് ന​ന്ദി. ജീ​വി​ത​ത്തി​ലെ മ​ഹ​ത്താ​യൊ​രു പ​ഠ​നാ​നു​ഭ​വം ത​ന്നെ​യാ​യി​രു​ന്നു ഈ ​ചി​ത്രം. ഒ​രു കാ​ര്യം ഉ​റ​പ്പ്, ച​രി​ത്രം ഇ​നി നി​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​ക്കി​ല്ല'. അ​നു​പം ഖേ​ർ കു​റി​ച്ചു.

മാ​യ​ങ്ക് തി​വാ​രി​യു​ടെ തി​ര​ക്ക​ഥ​യി​ൽ വി​ജ​യ് ര​ത്നാ​ക​ർ ഗു​ട്ടെ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ​ഞ്ജ​യ് ബാ​രു ര​ചി​ച്ച ദ് ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ എ​ന്ന മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ജീ​വ ച​രി​ത്ര​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഈ ​സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്. സൂ​സ​ൻ ബെ​ർ​നെ​റ്റാ​ണ് ചി​ത്ര​ത്തി​ൽ സോ​ണി​യ ഗാ​ന്ധി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.