ഗ‍​ർ​ഭ​കാ​ല​ത്തെ വ​സ്ത്ര​ങ്ങ​ൾ വി​ൽ​പ്പ​ന​യ്ക്ക് വ​ച്ച് അ​നു​ഷ്ക ശ​ർ​മ
Wednesday, June 30, 2021 2:54 AM IST
ഗ‍​ർ​ഭ​കാ​ല​ത്തെ വ​സ്ത്ര​ങ്ങ​ൾ വി​ൽ​പ്പ​ന​യ്ക്ക് വ​ച്ച് ബോ​ളി​വു​ഡ് താ​രം അ​നു​ഷ്ക ശ​ർ​മ. വി​റ്റ് കി​ട്ടു​ന്ന പ​ണം ചാ​രി​റ്റി പ്ര​വ‍​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​ണ് അ​നു​ഷ്ക​യു​ടെ തീ​രു​മാ​നം. 'വ​സ്ത്ര​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ലൂ​ടെ ഫാ​ഷ​ൻ രം​ഗ​ത്ത് വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ സാ​ധി​ക്കും.

എ​ന്‍റെ ഗ​ർ​ഭ​കാ​ല​ത്ത്, വ​ള​രെ കു​റ​ച്ച് ത​വ​ണ മാ​ത്രം ധ​രി​ച്ച വ​സ്ത്ര​ങ്ങ​ളാ​ണി​വ. എ​ന്നാ​ൽ, അ​വ നി​ർ​മ്മി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച വി​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യു​മ്പോ​ൾ, ന​മ്മു​ടെ വ​സ്ത്ര​ങ്ങ​ൾ പ​ര​സ്പ​രം പ​ങ്കി​ടാ​നും വാ​ങ്ങാ​നും ക​ഴി​യു​ന്ന ഒ​രു രീ​തി കെ​ട്ടി​പ്പ​ടു​ക്കു​ക​യെ​ന്ന​ത് നി​ർ​ണാ​യ​ക​മാ​ണെ​ന്ന് തോ​ന്നി' - അ​നു​ഷ്ക ശ‍​ർ​മ്മ പ​റ​ഞ്ഞു.

'ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഇ​ന്ത്യ​യി​ലെ ന​ഗ​ര​ങ്ങ​ളി​ലെ 1% ഗ​ർ​ഭി​ണി​ക​ൾ പു​തി​യ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് പ​ക​രം ഇ​ത്ത​ര​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങി​യാ​ൽ ഓ​രോ വ​ർ​ഷ​വും 200 വ​ർ​ഷ​ത്തി​ല​ധി​കം ഒ​രാ​ൾ കു​ടി​ക്കു​ന്ന അ​ത്ര​യും വെ​ള്ളം ലാ​ഭി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യും. പ​ങ്കു​വ​യ്പ്പി​ൽ വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ് ഞാ​ൻ. ഞാ​ൻ ഉ​പ​യോ​ഗി​ച്ച ഈ ​വ​സ്ത്ര​ങ്ങ​ൾ അ​ടു​ത്ത​താ​യി ആ​ര് സ്വ​ന്ത​മാ​ക്കു​മെ​ന്ന​റി​യാ​ൻ എ​നി​ക്ക് ആ​കാം​ക്ഷ​യു​ണ്ട്' - അ​നു​ഷ്ക വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് അ​നു​ഷ്ക ത​ന്റെ വ​സ്ത്ര​ങ്ങ​ൾ വി​ൽ​പ്പ​ന​യ്ക്ക് വ​യ്ക്കു​ന്ന​ത്. വി​റ്റ് കി​ട്ടു​ന്ന പ​ണം സ്നേ​ഹ (SNEHA) എ​ന്ന ചാ​രി​റ്റി സ്ഥാ​പ​ന​ത്തി​ന് ന​ൽ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.