ആരാധകർക്ക് ഇഷ്ടം എന്‍റെ ആക്ഷനും നൃത്തവും: ടൈഗർ ഷെറോഫ്
Friday, May 3, 2019 9:48 AM IST
പ്രേ​ക്ഷ​ക​ർ ത​ന്‍റെ സി​നി​മ​ക​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും നൃ​ത്ത​വു​മെ​ന്ന് ബോ​ളി​വു​ഡി​ലെ യു​വ സു​ന്ദ​ര​ൻ ടൈ​ഗ​ർ ഷ​റോ​ഫ്. ത​ന്‍റെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും നൃ​ത്ത​വും പ്രേ​ക്ഷ​ക​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ട്. അ​വ​രെ തി​യ​റ്റ​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ ഞാ​ൻ വ​ള​രെ സ​ന്തോ​ഷ​വാ​നാ​ണ്. എ​ന്‍റെ സി​നി​മ​ക​ളി​ലൂ​ടെ എ​നി​ക്കൊ​രു വ്യ​ക്തി​ത്വം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്-​ടൈ​ഗ​ർ ഷ​റോ​ഫ് പ​റ​യു​ന്നു.

ബോ​ളി​വു​ഡ് ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദി ​ഇ​യ​ർ2 റി​ലീ​സാ​കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ടൈ​ഗ​ർ ഷെ​റോ​ഫും ആ​ലി​യ​യും ഒ​ന്നി​ച്ച ചി​ത്ര​ത്തി​ലെ ഒ​രു ഗാ​നം പു​റ​ത്തു​വ​ന്നി​രു​ന്നു. കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഗാ​നം യൂ​ട്യൂ​ബി​ൽ ക​ണ്ട​ത്.

അ​സാ​ധ്യ​മാ​യി നൃ​ത്തം ചെ​യ്യു​ന്ന ടൈ​ഗ​ർ ഷെ​റോ​ഫാ​ണ് ഗാ​ന​രം​ഗ​ത്ത് ശ്ര​ദ്ധ​നേ​ടി​യ​തും. അ​സാ​മാ​ന്യ മെ​യ് വ​ഴ​ക്ക​ത്തോ​ടെ നൃ​ത്തം ചെ​യ്യു​ന്ന ടൈ​ഗ​ർ ഇ​തി​നു​മു​ൻ​പും ആ​രാ​ധ​ക​രെ വി​സ്മ​യി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ലെ പ്ര​ക​ട​ന​വും നൃ​ത്ത​ത്തി​ലെ ക​ഴി​വും കാ​ര​ണം ആ​ളു​ക​ളു​ടെ മ​ന​സി​ൽ ഒ​രു സ്ഥാ​നം നേ​ടാ​ൻ ത​നി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് താ​രം വി​ശ്വ​സി​ക്കു​ന്നു.

​ആ​ക്ഷ​നും റൊ​മാ​ൻ​സും നൃ​ത്ത​വും എ​ല്ലാ​മ​ട​ങ്ങു​ന്ന സ​മ​ഗ്ര​മാ​യ സി​നി​മ​ക​ളാ​ണ് എ​ന്‍റേത്. അ​തെ​ല്ലാം സി​നി​മ​യു​ടെ ക​ഥ​യു​മാ​യി ചേ​ർ​ന്ന് പോ​കു​ന്ന​തു​മാ​ണ്. ബോ​ളി​വു​ഡി​ലെ​യും ഹോ​ളി​വു​ഡി​ലെ​യും മി​ക​ച്ച ന​ടന്മാ​രെ​ല്ലാം ആ​ക്ഷ​ൻ ഹീ​റോ​മാ​രാ​ണ്. ആ​ക്ഷ​ൻ എ​ല്ലാ​വ​ർ​ക്കും മ​ന​സ്സി​ലാ​കു​ന്ന ഒ​രു യൂ​ണി​വേ​ഴ്സ​ൽ ലാം​ഗ്വേ​ജാ​ണ്. ടൈ​ഗ​ർ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.