ക​രി​യ​റി​ലെ എ​റ്റ​വും അ​മൂ​ല്യ​മാ​യ സി​നി​മ പൂ​ർ​ത്തി​യാ​ക്കി: ദീ​പി​ക
Friday, June 7, 2019 9:43 AM IST
ദീ​പി​ക പ​ദു​കോ​ണി​ന്‍റെ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങാ​റു​ള​ള ചി​ത്ര​ങ്ങ​ൾ​ക്കാ​യി ആ​കാം​ക്ഷ​യോടെ​യാ​ണ് എ​ല്ലാ​വ​രും കാ​ത്തി​രി​ക്കാ​റു​ള​ള​ത്. വി​വാ​ഹ ശേ​ഷ​വും ബോ​ളി​വു​ഡി​ൽ തു​ട​ർ​ന്നും അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ന​ടി.​ബോ​ളി​വു​ഡി​ൽ ച​പ്പ​ക്ക് എ​ന്ന സി​നി​മ​യാ​ണ് ദീ​പി​ക പ​ദു​കോ​ണി​ന്‍റെ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം.

ന​ടി​യു​ടെ ആ​രാ​ധ​ക​ർ വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ കാ​ത്തി​രി​ക്കു​ന്നൊ​രു ചി​ത്രം കൂ​ടി​യാ​ണി​ത്. ച​പ്പ​ക്കി​നെ​ക്കു​റി​ച്ചു​ള​ള ദീ​പി​ക​യു​ടെ പു​തി​യ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ര​ണ്‍​വീ​ർ സിംഗുമാ​യു​ള​ള വി​വാ​ഹ ശേ​ഷം ദീ​പി​ക അ​ഭി​ന​യി​ച്ച ചി​ത്രം കൂ​ടി​യാ​ണ് ച​പ്പ​ക്ക്.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ച്ച ല​ക്ഷ്മി അ​ഗ​ർ​വാ​ളി​ന്‍റെ ജീ​വി​ത​മാ​ണ് സി​നി​മ​യി​ൽ പ​റ​യു​ന്ന​ത്. ച​പ്പ​ക്കി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി​യ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ദീ​പി​ക ഇ​തു​വ​രെ ചെ​യ്യാ​ത്ത ത​ര​ത്തി​ലു​ള​ള ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ് സി​നി​മ​യി​ലു​ള​ള​ത്.

ച​പ്പ​ക്കി​നു വേ​ണ്ടി ദീ​പി​ക വ​രു​ത്തി​യ രൂ​പ​മാ​റ്റം ആ​രാ​ധ​ക​രെ​യും സി​നി​മാ പ്രേ​മി​ക​ളെ​യും ഒ​ന്ന​ട​ങ്കം ഞെ​ട്ടി​ച്ചി​രു​ന്നു. സി​നി​മ​യ്ക്കു വേ​ണ്ടി വേ​റി​ട്ട മേ​ക്ക് ഓ​വ​റി​ലാ​ണ് ന​ടി എ​ത്തു​ന്ന​ത്. ദീ​പി​ക​യു​ടെ ക​രി​യ​റി​ൽ ത​ന്നെ വ​ഴി​ത്തി​രി​വാ​യി മാ​റി​യേ​ക്കാ​വു​ന്ന ഒ​രു ക​ഥാ​പാ​ത്രം കൂ​ടി​യാ​യി​രി​ക്കും ചി​ത്ര​ത്തി​ലേ​ത്. ത​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ടൊ​രു ചി​ത്ര​മാ​ണ് ച​പ്പ​ക്കെ​ന്ന് ദീ​പി​ക പ​ദു​കോ​ണ്‍ മു​ന്പു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഏ​റെ നാ​ള​ത്തെ ചി​ത്രീ​ക​ര​ണ​ത്തി​നൊ​ടു​വി​ൽ ച​പ്പ​ക്കി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യതാ​യു​ള​ള വി​വ​ര​മാ​യി​രു​ന്നു ദീ​പി​ക പ​ദു​കോ​ണ്‍ പ​ങ്കു​വെ​ച്ചി​രു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യു​ള​ള ന​ടി​യു​ടെ കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​ന്ന​ട​ങ്കം വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ക​രി​യ​റി​ലെ എ​റ്റ​വും അ​മൂ​ല്യ​മാ​യ ചി​ത്രം പൂ​ർ​ത്തി​യാ​ക്കി എ​ന്നാ​യി​രു​ന്നു ദീ​പി​ക ചി​ത്ര​ത്തോ​ടൊ​പ്പം കു​റി​ച്ച​ത്.

ദീ​പി​ക​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​നു പി​ന്നാ​ലെ ഭ​ർ​ത്താ​വും ന​ട​നു​മാ​യ ര​ണ്‍​വീ​ർ സിം​ഗ് ക​മ​ന്‍റു​മാ​യി എ​ത്തി​യി​രു​ന്നു. മാ​ജി​ക്ക് കാ​ണാ​നാ​യി കാ​ത്തി​രി​ക്കാ​ൻ വ​യ്യ എ​ന്നാ​യി​രു​ന്നു ര​ണ്‍​വീ​ർ സിംഗിന്‍റെ ക​മ​ന്‍റ്. മേ​ഘ്ന ഗു​ൽ​സാ​റാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ഭി​ന​യ​ത്തി​നൊ​പ്പം ദീ​പി​ക നി​ർ​മാ​താ​വാ​യി എ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ഫോ​ക്സ് സ്റ്റാ​ർ സ്റ്റു​ഡി​യോ​സും മേ​ഘ്നാ ഗു​ൽ​സാ​റി​ന്‍റെ മൃ​ഗ ഫി​ലിം​സും ദീ​പി​ക​യു​ടെ നി​ർ​മാ​ണ ക​ന്പ​നി​യും സം​യു​ക്ത​മാ​യാ​ണ് ച​പ്പ​ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.