ദു​ൽ​ഖ​ർ വീ​ണ്ടും ബോ​ളി​വു​ഡി​ൽ; നാ​യി​ക ത​പ്സി
Wednesday, December 6, 2017 5:13 AM IST
അ​കാ​ശ് ഖു​റാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ർ​വാ​നു ശേ​ഷം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ വീണ്ടും ബോളിവുഡിലേക്ക്. അ​നു​രാ​ഗ് ക​ശ്യ​പ് സംവിധാനം ചെയ്യുന്ന മ​ൻ​മ​ർ​സി​യാ​ൻ എ​ന്ന ചി​ത്ര​ത്തിലാണ് ഡിക്യു നായകനാകുന്നത്. ത​പ്സി പ​ന്നു, വി​ക്കി കൗ​ശൽ എ​ന്നി​വ​രാ​ണ് ചിത്രത്തിലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങളെ അവതരിപ്പിക്കുന്നത്. പ്ര​ണ​യം പ്ര​മേ​യ​മാ​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊക്കേഷ​ൻ ഹി​മാ​ച​ൽ​പ്ര​ദേ​ശാ​ണ്.

2015ൽ ​പ്ര​ഖ്യാ​പി​ച്ച ചി​ത്ര​മാ​ണ് മ​ൻ​മ​ർ​സി​യാ​ൻ. സ​മീ​ർ ശ​ർ​മ സം​വി​ധാ​നം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ചി​ത്ര​ത്തി​ൽ ആ​യു​ഷ്മാ​ൻ ഖു​റാ​ന, ഭൂ​മി പ​ഡ്നേ​ക്ക​ർ എ​ന്നി​വ​രെ​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ത്രം മാ​റ്റി​വെ​യ്ക്കു​ക​യാ​യി​രു​ന്നു. ജ​നു​വ​രി​യി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.