തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു വ​രെ പി​എം ന​രേ​ന്ദ്ര​മോ​ദി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് വി​ല​ക്ക്
Friday, April 26, 2019 12:19 PM IST
പി​എം ന​രേ​ന്ദ്ര​മോ​ദി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു വി​ല​ക്ക്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​തം പ​റ​യു​ന്ന ചി​ത്രം തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന മേ​യ് 19 വ​രെ പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്ന് സു​പ്രീം കോ​ട​തി​യാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

സിനിമ പ്രദർശിപ്പിക്കുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയാണ് കോടതി തള്ളിയത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് സി​നി​മ പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സി​നി​മ ക​ണ്ട് തീ​രു​മാ​ന​മെ​ടു​ക്കു​വാ​ൻ കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​വ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ധി വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.