പി​എം ന​രേ​ന്ദ്ര​മോ​ദി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്
Thursday, March 28, 2019 9:22 AM IST
ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ഒ​മം​ഗ് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പി​എം ന​രേ​ന്ദ്ര​മോ​ദി എ​ന്ന ചി​ത്ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്. കോ​ണ്‍​ഗ്ര​സ്, സി​പി​എം തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ് സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തെ​ന്ന് ഇ​രു​പാ​ർ​ട്ടി​ക​ളും നേ​ര​ത്തെ ആ​രോ​പ​ണ​മു​യ​ർ​ത്തി​യി​രു​ന്നു. ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​ണ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്. കൂ​ടാ​തെ മാ​ർ​ച്ച് 30ന് ​മു​ൻ​പാ​യി മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വി​വേ​ക് ഒ​ബ്റോ​യി​യാ​ണ് ചി​ത്ര​ത്തി​ൽ മോ​ദി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​രേ​ഷ് ഒ​ബ്റോ​യി, സ​ന്ദീ​പ് സിം​ഗ് എ​ന്നി​വ​രാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.