ഇല്യാന പച്ചക്കറിക്കടയിൽ; ഇത്രയ്ക്ക് വേണ്ടിയിരുന്നില്ലെന്ന് ആരാധകർ
Thursday, October 25, 2018 9:33 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി ഇ​ല്യാ​ന ഡി​ക്രൂ​സ് പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ മും​ബൈ ബാ​ന്ദ്ര​യി​ലെ തെ​രു​വി​ൽ ഇ​റ​ങ്ങി​യ​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലെ ച​ർ​ച്ച. ജി​മ്മി​ൽ പോ​യി മ​ട​ങ്ങ​വേ വീ​ട്ടി​ലേ​ക്ക് അ​ല്പം പ​ച്ച​ക്ക​റി വാ​ങ്ങി​യേ​ക്കാ​മെ​ന്ന് താ​രം തീ​രു​മാ​നി​ച്ചു. വ​ഴി​യോ​ര​ത്തെ പ​ച്ച​ക്ക​റി​ക്ക​ട​യി​ലെ​ത്തി​യ താ​രം ഓ​രോ പ​ച്ച​ക്ക​റി​യു​ടെ​യും വി​ല തി​ര​ക്കി ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് വാ​ങ്ങി​യ​ത്.

പ​ക്ഷേ താ​രം ക​ട​ക്കാ​ര​നോ​ട് വി​ല​പേ​ശി​യ​ത്രേ. ഇ​താ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന താ​ര​ങ്ങ​ളൊ​ക്കെ അ​ന്ന​ന്ന​ത്തെ ആ​ഹാ​ര​ത്തി​നു​വേ​ണ്ടി തെ​രു​വി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന പാ​വ​ങ്ങ​ളോ​ട് ഇ​ങ്ങ​നെ വി​ല​പേ​ശ​രു​തെ​ന്നാ​ണ് പ​ല​രും വി​മ​ർ​ശി​ക്കു​ന്ന​ത്. വ​ലി​യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലോ മ​റ്റോ പോ​യാ​ണ് താ​രം പ​ച്ച​ക്ക​റി വാ​ങ്ങു​ന്ന​തെ​ങ്കി​ൽ വി​ല പേ​ശു​മോ​യെ​ന്നും അ​വ​ർ ചോ​ദി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.