അ​മ്മ​യെ​പ്പോ​ലെ ത​ന്നെ; ജാ​ൻ​വി ക​പൂ​റി​ന്‍റെ ചി​ത്രം വൈ​റ​ൽ
Tuesday, April 9, 2019 10:03 AM IST
താ​ര​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ത​ന്നെ മ​ക്ക​ളും സി​നി​മ​യി​ൽ അ​ര​ങ്ങേ​റുന്നതു പതിവാണ്. അതു ബോളി വുഡിലായാലും ഇങ്ങു മലയാളത്തിലായാലും. മാ​താ​പി​താ​ക്ക​ളു​ടെ പാ​ത പി​ന്തു​ട​ർ​ന്നെ​ത്തു​ന്ന​വ​ർ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ് ആ​രാ​ധ​ക​ർ ന​ൽ​കു​ന്ന​ത്. ജ​ന​നം മു​ത​ൽ​ത്ത​ന്നെ സെ​ലി​ബ്രി​റ്റി​ക​ളാ​യി മാ​റു​ന്ന​വ​രാ​ണ് താ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ.

ബാ​ല​താ​ര​മാ​യും പി​ന്നീ​ട് നാ​യി​ക​യും നാ​യ​ക​നു​മൊ​ക്കെ​യാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഓ​രോ​രു​ത്ത​രും. ബോ​ളി​വു​ഡി​ന്‍റെ സ്വ​ന്തം താ​ര​റാ​ണി​യാ​യ ശ്രീ​ദേ​വി​ക്ക് പി​ന്നാ​ലെ​യാ​യാ​ണ് ജാ​ൻ​വി ക​പൂ​റും സി​നി​മ​യി​ലേ​ക്കെ​ത്തി​യ​ത്. മ​ക​ളു​ടെ ആ​ദ്യ സി​നി​മ കാ​ണാ​നു​ള്ള ഭാ​ഗ്യം ഈ ​താ​ര​ത്തി​ന് ല​ഭി​ച്ചി​രു​ന്നി​ല്ല. ആ ​മോ​ഹം ബാ​ക്കി​വെ​ച്ചാ​ണ് ശേ​രീ​ദേ​വി അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന താ​ര​പു​ത്രി കൂ​ടി​യാ​ണ് ജാ​ൻ​വി ക​പൂ​ർ. നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ഈ ​താ​ര​പു​ത്രി​യു​ടെ ചി​ത്ര​ങ്ങ​ൾ ത​രം​ഗ​മാ​യി മാ​റു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ താ​ര​പു​ത്രി പ​ങ്കു​വെ​ച്ച ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചർച്ചയാകുന്ന​ത്.

ചു​വ​ന്ന വ​സ്ത്ര​ത്തി​ൽ അ​തീ​വ സു​ന്ദ​രി​യാ​യെ​ത്തി​യ ജാ​ൻ​വി​യു​ടെ ചി​ത്ര​ത്തി​ന് ഇ​തി​ന​കം ത​ന്നെ ആ ​ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് ജാ​ൻ​വി​യ​ല്ല ശ്രീ​ദേ​വി​യാ​ണെ​ന്നാ​ണ് തോ​ന്നു​ന്ന​തെ​ന്ന ക​മ​ന്‍റു​ക​ളും ആ​രാ​ധ​ക​ർ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.​

നി​ൽ​പ്പി​ലും നോ​ട്ട​ത്തി​ലു​മൊ​ക്കെ ജാ​ൻ​വി ശ്രീ​ദേ​വി​യെ​പ്പോ​ലെ ത​ന്നെ​യാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള​ള സാ​മ്യം ഇ​പ്പോ​ഴാ​ണ് ശ​രി​യാ​യ​തെ​ന്നു​ള്ള ക​മ​ന്‍റു​ക​ളു​മു​ണ്ട്. ശ്രീ​ദേ​വി​യ പ​ക​ർ​ത്തി വെ​ച്ച​ത് പോ​ലെ ത​ന്നെ​യു​ണ്ടെ​ന്ന ക​മ​ന്‍റു​ക​ളും ചി​ത്ര​ത്തി​ന് കീ​ഴി​ലു​ണ്ട്.

View this post on Instagram

Pomegranate constellations ✨

A post shared by Janhvi Kapoor (@janhvikapoor) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.