മു​ൻ​പ് പ​റ​ഞ്ഞ​ത് തി​രു​ത്തു​ന്നു, എ​നി​ക്കും അ​ത് ത​ന്നെ സം​ഭ​വി​ച്ചു: ക​ങ്ക​ണ
Thursday, June 10, 2021 2:13 PM IST
കോ​വി​ഡ് ഒ​രു ജ​ല​ദോ​ഷ​പ്പ​നി​യ​ല്ലെ​ന്നും, ഈ ​വൈ​റ​സ് പ്ര​തീ​ക്ഷ​ക​ള്‍​ക്ക​പ്പു​റ​ത്താ​ണെ​ന്നും ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ങ്ക​ണ രോ​ഗം ഭേ​ദ​മാ​യ​തി​ന് ശേ​ഷ​മു​ള്ള ത​ന്‍റെ അ​നു​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ​ങ്കു​വ​ച്ച​ത്. കോ​വി​ഡ് ഒ​രു ജ​ല​ദോ​ഷ​പ്പ​നി മാ​ത്ര​മാ​ണെ​ന്ന ത​ര​ത്തി​ല്‍ മു​ന്പ് പ​റ​ഞ്ഞ പ്ര​സ്താ​വ​ന​ക​ള്‍ തി​രു​ത്തി​യാ​ണ് ക​ങ്ക​ണ ത​ന്‍റെ അ​നു​ഭ​വം വി​വ​രി​ക്കു​ന്ന​ത്.

കോ​വി​ഡ് ഒ​രു ജ​ല​ദോ​ഷ​പ്പ​നി​യാ​യി​ട്ടാ​ണ് ആ​ദ്യം എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്. രോ​ഗം ഭേ​ദ​മാ​യ​തി​ന് ശേ​ഷ​മാ​ണ് എ​നി​ക്ക് നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ ആ​രോ​ഗ്യം പൂ​ര്‍​ണ​മാ​യും വീ​ണ്ടെ​ടു​ക്കു​ന്ന​ത് വ​രെ വി​ശ്ര​മി​ക്ക​ണം. ഈ ​വൈ​റ​സ് പ്ര​തീ​ക്ഷ​ക​ള്‍​ക്ക​പ്പു​റ​ത്താ​ണ്. എ​ങ്ങ​നെ​യാ​ണ് ശ​രീ​രാ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

രോ​ഗം ഭേ​ദ​മാ​യി എ​ന്ന് വൈ​റ​സ് ന​മ്മു​ടെ ശ​രീ​ര​ത്തെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കും. ആ ​വി​ചാ​ര​ത്തി​ല്‍ ന​മ്മ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ ക​ഠി​ന​മാ​യ ക്ഷീ​ണ​വും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കും. എ​നി​ക്കും ഇ​ത് ത​ന്നെ സം​ഭ​വി​ച്ചു.

രോ​ഗം ഭേ​ദ​മാ​യ ശേ​ഷ​വും ജ​ല​ദോ​ഷ​വും പ​നി​യും തൊ​ണ്ട വേ​ദ​ന​യും വ​ന്നി​രു​ന്നു. ര​ണ്ടു മൂ​ന്നു ത​വ​ണ ഇ​താ​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്തു. കോ​വി​ഡി​ന്‍റെ കാ​ര്യ​ത്തി​ല്‍ രോ​ഗ​മു​ക്തി​ക്ക് ശേ​ഷ​മാ​ണ് നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ന​മ്മെ തേ​ടി​വ​രി​ക. അ​ങ്ങ​നെ​യാ​ണ് എ​നി​ക്ക​നു​ഭ​വ​പ്പെ​ട്ട​ത്- ക​ങ്ക​ണ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.