മ​ണി​ക​ർ​ണി​ക​യു​ടെ നി​ർ​മാ​താ​വ് ആ​ശു​പ​ത്രി​യി​ൽ
Sunday, January 20, 2019 2:29 PM IST
ക​ങ്ക​ണ റ​ണൗ​ത്ത് നാ​യി​ക​യാ​കു​ന്ന പു​തി​യ ചി​ത്രം മ​ണി​ക​ർ​ണി​ക; ദ് ​ക്വീ​ൻ ഓ​ഫ് ഝാ​ൻ​സി​യു​ടെ നി​ർ​മാ​താ​വ് ക​മ​ൽ ജെ​യ്ൻ ആ​ശു​പ​ത്രി​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. ക​മ​ലി​ന് പ​ക്ഷാ​ഘാ​ത​മാ​ണെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന ക​മ​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. മ​ണി​ക​ർ​ണി​ക 25ന് ​റി​ലീ​സ് കാ​ത്തി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ നി​ർ​മാ​താ​വി​ന് ഇ​ത്ത​ര​മൊ​രു ദു​ര​വ​സ്ഥ​യു​ണ്ടാ​യ​ത് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ ദു​ഖ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

ചി​ത്രീ​ക​ര​ണം മു​ത​ൽ ത​ന്നെ സി​നി​മ​യെ ദു​ര​വ​സ്ഥ വി​ടാ​തെ പി​ന്തു​ട​ർ​ന്നി​രു​ന്നു. ക്രി​ഷ് ആ​യി​രു​ന്നു സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ. എ​ന്നാ​ൽ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി കു​റ​ച്ചു നാ​ളു​ക​ൾ​ക്ക് ശേ​ഷം അ​ദ്ദേ​ഹം പ്രൊ​ജ​ക്ടി​ൽ നി​ന്നും പിന്മാ​റു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നാ​യി​ക​യാ​യ ക​ങ്ക​ണ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ഭീ​ഷ​ണ മു​ഴ​ക്കി ക​ർ​ണി സേ​ന​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​വി​വാ​ദം തു​ട​രു​മ്പോ​ഴാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വി​നെ രോ​ഗം പി​ടി​മു​റു​ക്കി​യ​ത്.

ഒ​ട്ടും ഉ​ചി​ത​മ​ല്ലാ​ത്ത സ​മ​യ​ത്ത് താ​ൻ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ലാ​ണെ​ന്നും മ​ണി​ക​ർ​ണി​ക​യു​ടെ വി​ജ​യാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​ൻ എ​ത്ര​യും പെ​ട്ട​ന്ന് തി​രി​കെ വ​രു​വാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ക​മ​ൽ ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

സീ ​സ്റ്റു​ഡി​യോ​സ്, കെ​യ്റോ​സ് കോ​ണ്ട​ന്‍റ് സ്റ്റു​ഡി​യോ​സ് എ​ന്നീ ബാ​ന​റു​ക​ളും ക​മ​ലി​നൊ​പ്പം നി​ർ​മാ​ണ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്നു​ണ്ട്. അ​ങ്കി​ത ലോ​ഖ​ണ്ഡെ, ജി​ഷു സെ​ൻ​ഗു​പ്ത, മു​ഹ​മ്മ​ദ് സീ​ഷെ​ൻ അ​യ്യൂ​ബ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.