അതിമനോഹര ചുവടുകളുമായി കത്രീന കൈഫ്
Saturday, July 7, 2018 10:53 AM IST
ക​ത്രീ​ന കെ​യ്ഫി​ന്‍റെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ പ​ല​ത​വ​ണ പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യി​ട്ടു​ണ്ട്. ഇ​താ ഇ​പ്പോ​ൾ ദ​ബാം​ഗ് ടൂ​ർ ഷോ​യി​ൽ അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ര​വ​ധി പേ​രാ​ണ് ഈ ​വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ടൈ​ഗ​ര്‍ സി​ന്ദാ ഹേ​യി​ലെ സ്വാ​ഗ് സെ ​സ്വാ​ഗ​ത് എ​ന്ന പാ​ട്ടി​നാ​ണ് ക​ത്രീ​ന ചു​വ​ടു​വ​ച്ച​ത്.

ക​ത്രീ​ന ത​ന്നെ​യാ​ണ് ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ വീ​ഡി​യോ പ​ങ്കു​വച്ചി​രി​ക്കു​ന്ന​ത്. പോ​സ്റ്റ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള​ളി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് ഈ ​വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ത്രീ​ന​യു​ടെ ഡാ​ന്‍​സി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

सबका स्वागत 🦄🌟💃@dabaangreloaded2018

A post shared by Katrina Kaif (@katrinakaif) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.