മ​ണി​ക​ർ​ണി​ക​യി​ൽ ക​ങ്ക​ണ​യു​ടേ​ത് ഡ​മ്മി കു​തി​ര; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​രി​ഹാ​സം
Friday, February 22, 2019 3:59 PM IST
റി​ലീ​സ് ചെ​യ്യു​ന്ന​തി​നു മു​മ്പേ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കു വ​ഴി വ​ച്ച ചി​ത്ര​മാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ മ​ണി​ക​ർ​ണി​ക. സി​നി​മ റി​ലീ​സ് ചെ​യ്ത​തി​നു ശേ​ഷ​വും വി​വാ​ദ​ങ്ങ​ൾ​ക്ക് ഒ​ട്ടും കു​റ​വി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​ത റി​ലീ​സ് ചെ​യ്ത് നാ​ളു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ചി​ത്രം വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്.

സി​നി​മ​യി​ലെ ഒ​രു യു​ദ്ധ​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ലു​ള്ള​ത്. സി​നി​മ​ക​ളി​ൽ യു​ദ്ധ​രം​ഗ​വും മ​റ്റും ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് യ​ഥാ​ർ​ഥ​ത്തി​ലു​ള്ള കു​തി​ര​ക​ളെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ മ​ണി​ക​ർ​ണി​ക​യി​ൽ യു​ദ്ധ​രം​ഗ​ത്തി​ൽ ക​ങ്ക​ണ ഇ​രി​ക്കു​ന്ന കു​തി​ര വെ​റും ഡ​മ്മി​യാ​ണ്.

ക​ങ്ക​ണ​യു​ടെ പി​ന്നി​ൽ അ​ണി​നി​ര​ന്ന പ​ട​യാ​ളി​ക​ളാ​യി വേ​ഷ​മി​ട്ട​വ​ർ ഇ​രു​ന്ന​ത് യ​ഥാ​ർ​ഥ കു​തി​ര​യി​ലു​മാ​യി​രു​ന്നു. ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ക​ങ്ക​ണ​യെ പ​രി​ഹ​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.