മ​ൻ​മോ​ഹ​ന് ഖേ​റി​നെ കി​ട്ടി, മോ​ദി​ക്ക് ഒ​ബ്റോ​യിയെ മാ​ത്രം; പ​രി​ഹ​സി​ച്ച് ഒ​മ​ർ അ​ബ്ദു​ള്ള
Wednesday, January 9, 2019 12:12 PM IST
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തെ ക​ളി​യാ​ക്കി ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള. മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ കു​റി​ച്ചു​ള്ള പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ക്കു​ന്ന ദി ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​യി​രു​ന്നു പ​രി​ഹാ​സം.

"ജീ​വി​തം അ​നീ​തി​യാ​ണ്. ഡോ.​മ​ൻ​മോ​ഹ​ൻ സിം​ഗി​നെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​പം ഖേ​റി​നെ​പ്പോ​ലെ ക​ഴി​വു​ള്ള ന​ട​നെ ല​ഭി​ച്ചു. പാ​വം മോ​ദി​ക്ക് വി​വേ​ക് ഒ​ബ്റോ​യി​യെ​ക്കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. സ​ൽ​മാ​ൻ ഖാ​ൻ വ​ന്നി​രു​ന്നെ​ങ്കി​ൽ എ​ന്തു ര​സ​മാ​യി​രു​ന്നേ​നെ’ എ​ന്നാ​യി​രു​ന്നു നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഒ​മ​റി​ന്‍റെ ട്വീ​റ്റ്.

മോ​ദി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന "​പി.​എം. ന​രേ​ന്ദ്ര​മോ​ദി’​യെ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ബോ​ളി​വു​ഡ് ന​ട​ൻ വി​വേ​ക് ഒ​ബ്റോ​യി​യാ​ണ് ചി​ത്ര​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ക. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫഡ്‌നാ​വി​സാ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. 23 ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ക.

മേ​രി​കോം, സ​ര​ബ്ജി​ത്ത് എ​ന്നീ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ ഓ​മം​ഗ് കു​മാ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ജ​നു​വ​രി പ​കു​തി​യോ​ടെ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന സ​ഞ്ജ​യ് ബാ​രു​വി​ന്‍റെ പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​നു​പം ഖേ​ർ മ​ൻ​മോ​ഹ​ന്‍റെ വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ അ​ക്ഷ​യ് ഖ​ന്ന സ​ഞ്ജ​യ് ബാ​രു​വാ​യി വേ​ഷ​മി​ടും. ജ​ർ​മ​ൻ ന​ടി സൂ​സ​ൻ ബെ​ർ​നെ​റ്റാ​ണ് സോ​ണി​യാ ഗാ​ന്ധി​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ബി​ജെ​പി ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ ഉ​ൾ​പ്പെ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. പ​ത്തു വ​ർ​ഷം ഇ​ന്ത്യ​യെ ത​ട​വി​ലാ​ക്കി​യ കു​ടും​ബ​ത്തി​ന്‍റെ ക​ഥ​യാ​ണ് ഇ​തെ​ന്ന് ബി​ജെ​പി ട്വീ​റ്റ് ചെ​യ്തു. ജ​നു​വ​രി 11നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.