പ്രിയ വാര്യർ വീണ്ടും ഹിന്ദിയിൽ
Tuesday, June 25, 2019 9:46 AM IST
ഒ​രു അ​ഡാ​ർ ലൗ ​എ​ന്ന ചി​ത്ര​ത്തി​ലെ ക​ണ്ണി​റു​ക്ക​ല്‍ രം​ഗ​ത്തി​ലൂ​ടെ സി​നി​മ‍യു​ടെ റി​ലീ​സി​നു മു​ന്പേ ലോ​ക​മെ​ങ്ങും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട താ​ര​മാ​ണ് പ്രി​യ വാ​ര്യ​ര്‍. ഒ​രു അ​ഡാ​ർ ലൗ ​എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം പ്രി​യ അ​ഭി​ന​യി​ച്ച​ത് മ​ല​യാ​ള​ത്തി​ല​ല്ല, ഹി​ന്ദി​യി​ലാ​ണ്.

ശ്രീ​ദേ​വി ബം​ഗ്ലാ​വ് എ​ന്ന ഹി​ന്ദി സി​നി​മ​യി​ലാ​ണ് പ്രി​യ അ​ഭി​ന​യി​ച്ച​ത്. ഇ​പ്പോ​ൾ വീ​ണ്ടും മ​റ്റൊ​രു ഹി​ന്ദി ചി​ത്ര​ത്തി​ൽ പ്രി​യ നാ​യി​ക​യാ​കു​ന്നു. മാ​യ​ങ്ക് പ്ര​കാ​ശ് ശ്രീ​വാ​സ്‍​ത​വ സം​വി​ധാ​നം ചെ​യ്യു​ന്ന ലൗ​വ് ഹാ​ക്കേ​ഴ്സ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് പ്രി​യ​ങ്ക നാ​യി​ക​യാ​കു​ന്ന​ത്.

ഒ​രു സൈ​ബ​ര്‍ ക്രൈം ​ത്രി​ല്ല​ര്‍ സി​നി​മ​യാ​ണ് ലൗ​വ് ഹാ​ക്കേ​ഴ്സ്. നാ​യി​ക​യ്ക്ക് പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണ്. ഒ​രു അ​പ​ക​ടാ​വ​സ്ഥ​യി​ൽ കു​ടു​ങ്ങി​പ്പോ​യ നാ​യി​ക സ്വ​ന്തം ക​ഴി​വു​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. മും​ബൈ, ല​ക്നൗ, ദി​ല്ലി തു​ട​ങ്ങി​യ​വ​യാ​ണ് സി​നി​മ​യു​ടെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.