ആ​ലി​യ​യു​ടെ കൈ​പി​ടി​ച്ച് ര​ണ്‍​ബീ​ർ
Saturday, March 23, 2019 10:48 AM IST
ബോ​ളി​വു​ഡി​ലെ ഹോ​ട്ട് ക​മി​താ​ക്ക​ളാ​യി അ​റി​യ​പ്പെ​ടു​ന്ന ആ​ലി​യ ഭ​ട്ടും ര​ണ്‍​ബീ​ർ ക​പൂ​റും അ​ടു​ത്തി​ടെ ന​ട​ന്നൊ​രു സി​നി​മാ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ലെ​ത്തി​യ​ത് ഒ​ന്നി​ച്ച്. മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി ന​ട​ന്ന സീ ​സി​നി അ​വാ​ർ​ഡ് 2019 ച​ട​ങ്ങി​നെത്തിയത്. ആ​ലി​യ​യു​ടെ കൈയും​പി​ടി​ച്ച് ര​ണ്‍​ബീ​ർ എ​ത്തി​യ​ത്.

ആ​ലി​യ​യും ര​ണ്‍​ബീ​റും ഡേ​റ്റിം​ഗി​ലാ​യി​ട്ട് കു​റേ​ക്കാ​ല​മാ​യി. താ​ൻ ആ​ലി​യ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് നേ​ര​ത്തെ ര​ണ്‍​ബീ​ർ ക​പൂ​ർ തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. ആ​ലി​യ​യു​ടെ പെ​രു​മാ​റ്റ​മാ​ണ് ത​ന്നെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ച്ച​തെ​ന്നും ര​ണ്‍​ബീ​ർ ക​പൂ​ർ പ​റ​ഞ്ഞു.

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ സു​ന്ദ​രി​യാ​യി​രു​ന്ന ദീ​പി​ക പ​ദു​ക്കോ​ണു​മാ​യി ര​ണ്‍​ബീ​ർ നേ​ര​ത്തെ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഈ ​ബ​ന്ധം അ​വ​സാ​നി​ച്ച​തോ​ടെ മ​റ്റൊ​രു സു​ന്ദ​രി​യാ​യ ക​ത്രീ​ന കെ​യ്ഫി​നെ പ്ര​ണ​യി​ച്ചു. അ​തും അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ആ​ലി​യ ഭ​ട്ടി​നെ പ്ര​ണ​യി​ച്ചു തു​ട​ങ്ങി​യ​ത്.

മു​ൻ പ്ര​ണ​യ​ബ​ന്ധ​ങ്ങ​ൾ പോ​ലെ ആ​ലി​യ​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധ​വും പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​ക്കു​മോ​യെ​ന്നാ​ണ് ബോ​ളി​വു​ഡ് നോ​ക്കു​ന്ന​ത്. ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ന​ട​ൻ ര​ണ്‍​ബീ​ർ ക​പൂ​റാ​ണെ​ന്ന് ആ​ലി​യ​യും അ​ടു​ത്തി​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ആ​ലി​യ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് ഇ​തു​വ​രെ തു​റ​ന്നു​പ​റ​ഞ്ഞി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.