ക്രിക്കറ്റ് കഥയുമായി 83
Wednesday, September 12, 2018 10:21 AM IST
ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ലെ സു​ന്ദ​ര​നി​മി​ഷ​മാ​യി​രു​ന്നു 1983 ലോ​ക​ക​പ്പ് നേ​ട്ടം. ക​പി​ൽ ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ടീം ​വെ​സ്റ്റി​ൻ‌​ഡീ​സി​നെ തോ​ൽ​പ്പി​ച്ച് ക​പ്പ് നേ​ടി​യ ച​രി​ത്ര സം​ഭ​വം ന​ട​ന്നി​ട്ട് 35 വ​ർ​ഷം ക​ഴി​യു​ന്പോ​ൾ ആ ​നി​മി​ഷ​ങ്ങ​ൾ വെ​ള്ളി​ത്തി​ര​യി​ൽ പു​നഃ​സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു.

ക​ബീ​ര്‍​ഖാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന 83 എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് നേ​ട്ടം വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. ബോ​ളി​വു​ഡ് താ​രം ര​ണ്‍​വീ​ര്‍ സിം​ഗ് ആ​ണ് ചി​ത്ര​ത്തി​ൽ ക​പി​ല്‍ ദേ​വി​ന്‍റെ വേ​ഷം ചെ​യ്യു​ന്ന​ത്. തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം അ​ല്ലു അ​ർ​ജു​നും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു​ണ്ട്.

മ​ല​യാ​ള​ത്തി​ൽ നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്ത 1983 വ​ൻ​വി​ജ​യം നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.