ര​ൺ​വീ​ർ സിംഗിന്‍റെ സിംബ
Friday, December 7, 2018 9:42 AM IST
തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ ബോ​ളി​വു​ഡ് റീ​മേ​ക്കി​ൽ ര​ൺ​വീ​ർ സിം​ഗ് നാ​യ​ക​ൻ. 2015 - ല്‍ ​ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ര്‍ നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തി​യ ടെ​മ്പ​ര്‍ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കു​മാ​യാ​ണ് ര​ൺ​വീ​ർ എ​ത്തു​ന്ന​ത്.

സിം​ബ​യെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. രോ​ഹി​ത് ഷെ​ട്ടി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ കി​ടി​ല​ന്‍ ട്രെ​യി​ല​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഹി​റ്റാ​യിക്ക​ഴി​ഞ്ഞു. സെ​യ്ഫ് അ​ലി ഖാ​ന്‍റെ മ​ക​ള്‍ സാ​റാ അ​ലി ഖാ​നാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക.

ഇ​വ​ര്‍​ക്കൊ​പ്പം അ​ജ​യ് ദേ​വ്ഗ​ണ്‍, സോ​നു സൂ​ദ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു​ണ്ട്. ഛായാ​ഗ്രാ​ഹ​ക​ന്‍ ജോ​മോ​ണ്‍ ടി . ജോ​ണാ​ണ് ചി​ത്ര​ത്തി​ന് വേ​ണ്ടി കാ​മ​റ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ ധ​ര്‍​മ പ്രൊ​ഡ​ക്ഷ​ന്‍​സും രോ​ഹി​ത് ഷെ​ട്ടി പി​ക്‌​ചേ​ഴ്സും ചേ​ര്‍​ന്ന് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്നു. 28ന് ​ചി​ത്രം തിയ​റ്റ​റി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.