സ​ല്‍​മാ​ന്‍ കൊ​ടു​ത്ത കൂ​ലി ക​ണ്ട് ഞെ​ട്ടി ഓ​ട്ടോ ഡ്രൈ​വ​ര്‍!
Wednesday, June 2, 2021 6:36 PM IST
ആ​രാ​ധ​ക​രാ​യ ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ പെ​ട്ടു​പോ​കു​ന്ന താ​ര​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. ചി​ല നേ​ര​ങ്ങ​ളി​ല്‍ ആ​രാ​ധ​ന മൂ​ത്ത് ഇ​വ​രു​ടെ സ്‌​നേ​ഹ​പൂ​ര്‍​വ​മാ​യ ശാ​രീ​രി​ക ഉ​പ​ദ്ര​വ​ങ്ങ​ള്‍​ക്കു വ​രെ താ​ര​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​കാ​റു​ണ്ട്.

ആ​രാ​ധ​ക​രു​ടെ ഇ​ട​യി​ല്‍ ​നി​ന്നു ത​ടി​ത​പ്പാ​ന്‍ ഓ​ട്ടോ​യി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ട സ​ല്‍​മാ​നെ​യും അ​ന്നു ഖാ​ന്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് കൊ​ടു​ത്ത കൂ​ലി ക​ണ്ട് ഓ​ട്ടോ ഡ്രൈ​വ​ര്‍ ഞെ​ട്ടി​യ​തും ഒ​രി​ക്ക​ല്‍ വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. ആ​യി​രം രൂ​പ ആ​ണ് ഓ​ട്ടോ​യ്ക്കു കൂ​ലി​യാ​യി സ​ല്‍​മാ​ന്‍ കൊ​ടു​ത്ത​ത്.

ഏ​താ​നും നാ​ള്‍ മു​മ്പു ന​ഗ​ര​ത്തി​ലൂ​ടെ രാ​ത്രി​യി​ല്‍ ഓ​ട്ടോ​യി​ല്‍ പോ​യ സ​ല്‍​മാ​നെ ക​ണ്ട് നാ​ട്ടു​കാ​രും അ​തി​ശ​യി​ച്ചി​രു​ന്നു. ഏ​തോ ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗാ​വു​മെ​ന്നാ​ണ് ചി​ല​ര്‍ ആ​ദ്യം ക​രു​തി​യ​ത്. സി​നി​മ​യു​ടെ പ്രൊ​മേ​ഷ​ന് വേ​ണ്ടി ഓ​ട്ടോ​യി​ല്‍ ക​യ​റി​യ​താ​ണ് എ​ന്നു ചി​ന്തി​ച്ച​വ​രു​ണ്ട്. പി​ന്നീ​ടാ​ണ് മ​ന​സി​ലാ​യ​ത് ആ​രാ​ധ​ക​രി​ല്‍ നി​ന്ന് ത​ടി​ത​പ്പാ​നാ​ണ് താ​രം ഓ​ട്ടോ​യി​ല്‍ ക​യ​റി​യ​ത് എ​ന്ന്.

മും​ബൈ​യി​ലെ മെ​ഹ​ബൂ​ബ് സ്റ്റു​ഡി​യോ​യി​ല്‍ നി​ന്നു നി​ര്‍​മാ​താ​വ് ര​മേ​ഷ് തൗ​രാ​നി​യു​ടെ കൂ​ടെ ആ​ണ് സ​ല്‍​മാ​ന്‍ ഓ​ട്ടോ​യി​ല്‍ ക​യ​റി​യ​ത്. ട്യൂ​ബ്ലൈ​റ്റ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഹ​ബൂ​ബ് സ്റ്റു​ഡി​യോ​യി​ല്‍ ഒ​രു അ​ഭി​മു​ഖ​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു സ​ല്‍​മാ​ന്‍. ആ​ദ്യം കു​റെ ദു​രം കാ​ല്‍​ന​ട​യാ​യി പോ​യെ​ങ്കി​ലും ആ​രാ​ധ​ക​ര്‍ ചു​റ്റും കൂ​ടി​യ​തോ​ടെ മു​മ്പി​ല്‍ ക​ണ്ട ഓ​ട്ടോ​യി​ല്‍ ചാ​ടി ക​യ​റു​ക​യാ​യി​രു​ന്നു. അ​ന്നു രാ​വി​ലെ തി​ര​ക്കേ​റി​യ ബാ​ന്ദ്ര​യി​ലൂ​ടെ ഒ​രു സൈ​ക്കി​ള്‍ സ​വാ​രി ന​ട​ത്തി​യും സ​ല്‍​മാ​ന്‍ ആ​ളു​ക​ളെ ഞെ​ട്ടി​ച്ചി​രു​ന്നു.

ആ​രാ​ധ​ക​ര്‍ വ​ട്ടം​പി​ടി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ഒ​പ്പം അം​ഗ​ര​ക്ഷ​ക​രു​മു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് താ​രം ഓ​ട്ടോ​യി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.