സാ​റ അ​ലി​ഖാ​ൻ വീ​ണ്ടും ഡേ​റ്റിം​ഗി​ല്‍? ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്
Friday, July 2, 2021 4:34 PM IST
താ​ര​പു​ത്രി​മാ​രി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള​ള ബോ​ളി​വു​ഡ് ന​ടി​യാ​ണ് സാ​റ അ​ലി ഖാ​ന്‍. സി​നി​മ​യി​ലെ​ത്തി വ​ള​രെ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടാ​ണ് സെ​യ്ഫ് അ​ലി ഖാ​ന്‍റെ മ​ക​ൾ സാ​റ എ​ല്ലാ​വ​രു​ടെ​യും പ്രി​യ​ങ്ക​രി​യാ​യ​ത്.

കേ​ദാ​ര്‍​നാ​ഥ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ ഹി​ന്ദി സി​നി​മാ ലോ​ക​ത്തെ മു​ന്‍​നി​ര നാ​യി​ക​യാ​യി മാ​റി സാ​റ. അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള​ള റോ​ളു​ക​ള്‍​ക്കൊ​പ്പം ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ളി​ലും ന​ടി തി​ള​ങ്ങി.

ആ​ദ്യ​ചി​ത്രം കേ​ദാ​ര്‍​നാ​ഥ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന സ​മ​യ​ത്തു ത​ന്നെ നാ​യ​ക​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തു​മാ​യി സാ​റ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള​ള വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​രു​ന്നു. കേ​ദാ​ര്‍​നാ​ഥ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കൂ​ടു​ത​ല്‍ സ​മ​യ​വും സു​ശാ​ന്തി​നൊ​പ്പ​മാ​ണ് സാ​റ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ന്ന് സു​ശാ​ന്തു​മാ​യി ഡേ​റ്റിം​ഗി​ലാ​ണ് സാ​റ​യെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞു. തു​ട​ര്‍​ന്നും സാ​റ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു സു​ശാ​ന്ത്.

സു​ശാ​ന്തി​ന് ശേ​ഷം ബോ​ളി​വു​ഡ് യു​വ​താ​രം കാ​ര്‍​ത്തി​ക്ക് ആ​ര്യ​നു​മാ​യി സാ​റ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് അ​ഭ്യൂ​ഹ​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പി​ന്നീ​ടു പു​റ​ത്തു​വ​ന്നു.

എ​ന്നാ​ലി​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം ചി​ത്ര​ങ്ങ​ള്‍ ക​ണ്ട് മ​റ്റൊ​രാ​ളു​മാ​യി സാ​റ അ​ലി​ഖാ​ന്‍ ഡേ​റ്റിം​ഗ് തു​ട​ങ്ങി​യ​താ​യാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. ജെ​ഹാ​ന്‍ ഹാ​ന്‍​ഡ എ​ന്ന ആ​ള്‍​ക്കൊ​പ്പ​മു​ള​ള എ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ള്‍ സാ​റ ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്.

കേ​ദാ​ര്‍​നാ​ഥ് സി​നി​മ​യി​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി ഇ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. കേ​ദാ​ര്‍​നാ​ഥി​ന് പു​റ​മെ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ തി​ര​ക്ക​ഥാ​കൃ​ത്താ​യും ജെ​ഹാ​ന്‍ എ​ത്തി. സാ​റ​യ്‌​ക്കൊ​പ്പ​മു​ള​ള ചി​ത്ര​ങ്ങ​ള്‍ ജെ​ഹാ​ന്‍ ആ​ണ് ഇ​ന്‍​സ്റ്റ​യി​ല്‍ ആ​ദ്യം പോ​സ്റ്റ് ചെ​യ്ത​ത്. പി​ന്നാ​ലെ സാ​റ ഇ​ത് റീ​പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ല​വ് യൂ, ​ടേ​ക് മീ ​ബാ​ക്ക്... എ​ന്നാ​ണ് ജെ​ഹാ​നൊ​പ്പ​മു​ള​ള ചി​ത്ര​ങ്ങ​ള്‍​ക്ക് സാ​റ ക്യാ​പ്ഷ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ബീ​ച്ചി​ന് സ​മീ​പം ജെ​ഹാ​നെ സാ​റ കെ​ട്ടി​പ്പി​ടി​ച്ചു നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു വ​ന്ന​ത്. ഇ​രു​വ​രും ഒ​രു​മി​ച്ചു​ള​ള ഹോ​ളി​ഡേ ദി​ന​ത്തി​ലെ ചി​ത്ര​ങ്ങ​ളാ​ണെ​ന്ന് ആ​ണ് ഇ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. മു​ന്പും സാ​റ അ​ലി ഖാ​നൊ​പ്പ​മു​ള​ള ചി​ത്ര​ങ്ങ​ള്‍ ജെ​ഹാ​ന്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. സാ​റ​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ താ​ര​പു​ത്രി​യു​ടെ ചി​ത്ര​ങ്ങ​ൾ ജെ​ഹാ​ൻ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.