ഷാരൂഖിന് ഇനി കുറച്ച് വിശ്രമമാകാം
Friday, May 3, 2019 9:35 AM IST
ക​ഴി​ഞ്ഞ വ​ർ​ഷം വ​ള​രെ പ്ര​തീ​ക്ഷ​ക​ൾ സ​മ്മാ​നി​ച്ച് പു​റ​ത്തി​റ​ങ്ങി​യ ഷാ​രു​ഖ് ഖാ​ൻ ചി​ത്രം സീ​റോ ബോ​ക്സ് ഓ​ഫീ​സി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ​ത് താ​ര​ത്തെ ഒ​ട്ടൊ​ന്നു​മ​ല്ല വ​ല​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ പ​രാ​ജ​യം ഷാ​രൂ​ഖി​നെ വ​ള​രെ​യ​ധി​കം നി​രാ​ശ​നാ​ക്കി​യെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഇ​നി ഉ​ട​നെ​യൊ​ന്നും സി​നി​മ​യി​ല്ലെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഒ​രു ചൈ​നീ​സ് വെ​ബ്സൈ​റ്റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ഇ​നി ത​ന്‍റെ മ​ന​സ് എ​പ്പോ​ൾ പ​റ​യു​ന്നു​വോ അ​ന്ന് സി​നി​മ ചെ​യ്യും എ​ന്നാ​ണ് ഷാ​രു​ഖ് പ​റ​ഞ്ഞ​ത്. കു​റ​ച്ചു​നാ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം ചി​ല​വി​ടാ​നാ​ണ് ആ​ഗ്ര​ഹം. സി​നി​മ​ക​ൾ കാ​ണ​ണം സ്ക്രി​പ്റ്റു​ക​ളും പു​സ്ത​ക​ങ്ങ​ളും വാ​യി​ക്ക​ണം. അ​തി​നാ​യി സ​മ​യം ക​ണ്ടെ​ത്ത​ണം- ഷാ​രു​ഖ് പ​റ​യു​ന്നു.

20 ക​ഥ​ക​ൾ വ​രെ ഒ​രു ദി​വ​സം കേ​ൾ​ക്കു​ന്നു​ണ്ട്. ചി​ല​തൊ​ക്കെ ഇ​ഷ്ട​പ്പെ​ടു​മെ​ങ്കി​ലും എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ഷാ​രു​ഖ് പ​റ​യു​ന്നു. ജൂ​ൺ മാ​സ​ത്തി​ൽ പു​തി​യൊ​രു സി​നി​മ​യ്ക്കാ​യി ക​രാ​ർ ഒ​പ്പി​ടേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും അ​ത് ചെ​യ്തി​ല്ലെ​ന്നും ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.