ശ്രദ്ധയ്ക്ക് ഡെ​ങ്കി പാ​ര​യാ​യി; സൈന വൈകും
Saturday, October 6, 2018 10:31 AM IST
ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം സൈ​ന നെ​ഹ്‍​വാ​ളി​ന്‍റെ ജീ​വി​ത​ക​ഥ ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ​യി​ൽ സൈ​ന​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ശ്ര​ദ്ധ ക​പൂ​റി​ന് ഡെ​ങ്കി പി​ടി​പെ​ട്ട​ത് ചി​ത്രീ​ക​ര​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യി. ഇ​നി അ​സു​ഖം ഭേ​ദ​മാ​യ ശേ​ഷം മാ​ത്ര​മേ ശ്ര​ദ്ധ​യു​ടെ രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ക​യു​ള്ളൂ.

ഇ​പ്പോ​ൾ സൈ​ന​യു​ടെ ബാ​ല്യ​കാ​ലം ചി​ത്രീ​ക​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സം​വി​ധാ​യ​ക​ൻ അ​മോ​ല്‍ ഗു​പ്‍​ത. സൈ​ന​യു​ടെ ജീ​വി​തം ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ലു​ള്ള ത​ന്‍റെ സ​ന്തോ​ഷം ശ്ര​ദ്ധ ക​പൂ​ർ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നാ​യി ശ്ര​ദ്ധ ബാ​ഡ്മി​ന്‍റ​ൺ പ​രി​ശീ​ല​ന​വും ന​ട​ത്തി​യി​രു​ന്നു. സൈ​ന രാ​ജ്യ​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ജ​ന​മാ​ണെ​ന്നാ​ണ് ശ്ര​ദ്ധ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.