സ്വന്തം ബ​യോ​പി​ക്കു​മാ​യി ക​ങ്ക​ണ
Saturday, February 16, 2019 10:13 AM IST
സ്വ​ന്തം ജീ​വി​ത ക​ഥ പ​റ​ഞ്ഞു​കൊ​ണ്ടു​ള​ള ചി​ത്ര​മാ​യി​രി​ക്കും താ​ൻ അ​ടു​ത്ത​താ​യി ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന് ന​ടി ക​ങ്ക​ണ. മ​ണി​ക​ര്‍​ണി​ക​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യെ​ഴു​തി​യ വി​ജ​യേ​ന്ദ്ര പ്ര​സാ​ദാ​ണ് ക​ങ്ക​ണ​യു​ടെ ബ​യോ​പി​ക്ക് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തു​ക. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും.

ഒ​ക്ടോ​ബ​റി​ല്‍ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ത​ന്‍റെ സം​ഭ​വ ബ​ഹു​ല​മാ​യ ജീ​വി​ത​ക​ഥ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി ന​ടി ശ്ര​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.