മോം ​ചൈ​ന​യി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്നു
Wednesday, February 27, 2019 12:05 PM IST
അന്തരിച്ച നടി ശ്രീ​ദേ​വി ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച മോം ​ചൈ​ന​യി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ശ്രീ​ദേ​വി അ​വ​സാ​നം അ​ഭി​ന​യി​ച്ച ചി​ത്ര​മാ​യി​രു​ന്നു മോം. ​ശ്രീ​ദേ​വി​യു​ടെ ഭ​ർ​ത്താ​വ് ബോ​ണി​ക​പൂ​റാ​ണ് ചി​ത്രം ചൈ​ന​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

മാ​ർ​ച്ച് 22ന് ​ചി​ത്രം ചൈ​ന​യി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്ന് ബോ​ണി ക​പൂ​ർ പ​റ​യു​ന്നു. ര​വി ഉ​ദ​യ​വാ​ർ സം​വി​ധാ​നം ചെ​യ്ത മോം​മി​ൽ അ​ക്ഷ​യ് ഖ​ന്ന, ന​വാ​സു​ദ്ദീ​ൻ സി​ദ്ദി​ഖി തു​ട​ങ്ങി​യ​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ശ്രീ​ദേ​വി​ക്ക് ഉ​ർ​വ​ശി അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.