മാ​ന​ന​ഷ്ട​ക്കേ​സ്: ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്തി​നും സ​ഹോ​ദ​രി​ക്കും സ​മ​ൻ​സ്
Wednesday, June 26, 2019 10:04 AM IST
ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്തി​നും സ​ഹോ​ദ​രി​ക്കും കോ​ട​തി സ​മ​ൻ​സ് അ​യ​ച്ചു. ന​ട​ൻ ആ​ദി​ത്യ പാ​ഞ്ചോ​ളി​യും ഭാ​ര്യ​യും സ​മ​ർ​പ്പി​ച്ച മാ​ന​ന​ഷ്ട​ക്കേ​സി​ലാ​ണ് നേ​രി​ട്ടു ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച് ക​ങ്ക​ണ​യ്ക്കും സ​ഹോ​ദ​രി രം​ഗോ​ളി​ക്കും കോ​ട​തി സ​മ​ൻ​സ് അ​യ​ച്ച​ത്.

ആ​ദി​ത്യ പാ​ഞ്ചോ​ളി​യും ഭാ​ര്യ സെ​റീ​ന വ​ഹാ​ബും ക​ങ്ക​ണ​യ്ക്കും സ​ഹോ​ദ​രി​ക്കു​മെ​തി​രേ നാ​ലു കേ​സു​ക​ളാ​ണ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഭി​മു​ഖ​ങ്ങ​ളി​ലും പ്ര​സ്താ​വ​ന​ക​ളി​ലും ക​ങ്ക​ണ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ലും സ​ഹോ​ദ​രി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ലു​മാ​ണ് കേ​സ്.

പ​തി​നാ​റാം വ​യ​സി​ൽ ആ​ദി​ത്യ പാ​ഞ്ചോ​ളി ത​ന്നെ ലൈം​ഗി​കാ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്ന് ക​ങ്ക​ണ ആ​രോ​പി​ച്ചി​രു​ന്നു. പി​ന്നാ​ലെ ആ​ദി​ത്യ ത​ന്നെ ബ​ലാ​ത്സം​ഘം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് ക​ങ്ക​ണ മും​ബൈ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​നു​പി​ന്നാ​ലെ ആ​ദി​ത്യ പാ​ഞ്ചോ​ളി ക​ങ്ക​ണ​യ്ക്കെ​തി​രെ​യും പ​രാ​തി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.