പ​തി​ന​ഞ്ചു​ വ​യ​സു​കാ​ര​ൻ ന​ട​ത്തി​യ ലൈം​ഗി​ക ചൂ​ഷ​ണം വെളിപ്പെടുത്തി സു​സ്മി​ത
Thursday, May 24, 2018 10:42 AM IST
പ​തി​ന​ഞ്ചു വ​യ​സ് മാ​ത്ര​മു​ള്ള ഒ​രു പ​യ്യ​ൻ പൊ​തു​സ്ഥ​ല​ത്ത് ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്ന് തു​റ​ന്ന് പ​റ​ഞ്ഞ് ന​ടി സു​സ്മി​ത സെ​ൻ. ഒ​രു അ​വാ​ർ​ഡ് ദാന ച​ട​ങ്ങി​നി​ടെയാണ് കൗമാരക്കാരനിൽ നിന്ന് ത​നി​ക്ക് അ​തി​ക്ര​മം നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി പൊ​തു​വേ​ദി​ക​ളി​ൽ താൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നുണ്ട്. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ ന​ടു​വി​ലായതിനാൽ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു പൊതുവിലുള്ള ധാരണ. പക്ഷേ ഒ​ന്ന് പ​റ​യ​ട്ടെ, പ​ത്തു ബോ​ഡി​ഗാ​ർ​ഡു​ക​ൾ കൂടെയുണ്ടെങ്കിലും സ്ത്രീയായതിന്‍റെ പേരിൽ മോശമായി പെരുമാറുന്ന നൂ​റു​ക​ണ​ക്കി​ന് പു​രു​ഷ​ൻ​മാ​രെ തങ്ങൾക്ക് കൈ​കാ​ര്യം ചെ​യ്യേ​ണ്ടി വ​രാ​റു​ണ്ട്- സു​സ്മി​ത പ​റ​യു​ന്നു.

ഒ​രു അ​നു​ഭ​വം പ​റ​യാം, ഒ​രു അ​വാ​ർ​ഡ് ദാന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോയപ്പോൾ വെ​റും പ​തി​ന​ഞ്ചുവ​യ​സ് മാ​ത്ര​മു​ള്ള കു​ട്ടി തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു. ചുറ്റും ആളുകൂടി നിൽക്കുന്നതിനാൽ ആ​രാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് തനിക്ക് മ​ന​സി​ലാ​കി​ല്ലെ​ന്ന ധാ​ര​ണ​യി​ലാ​യി​രു​ന്നു അ​വ​ൻ. പക്ഷേ ഞാ​ൻ ഒ​ന്ന് പ​റ​ഞ്ഞോ​ട്ടെ, ഇ​ങ്ങ​നെയുള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് സ്വ​യം ര​ക്ഷ​യ്ക്ക് ന​മ്മ​ൾ എ​ന്തെ​ങ്കി​ലും അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്ന ബോ​ധം എ​നി​ക്കു​ണ്ടാ​യ​ത്.​ ആ പ​യ്യ​ന്‍റെ അ​തി​ക്ര​മം തു​ട​ർ​ന്ന​പ്പോ​ൾ, പി​റ​കി​ൽ നി​ന്നു അ​വ​ന്‍റെ കൈപി​ടി​ച്ച് എ​ന്‍റെ മു​ന്നി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. അ​വ​നെ ക​ണ്ടപ്പോ​ൾ ശ​രി​ക്കും ഞാ​ൻ ഞെ​ട്ടി​പ്പോ​യി. ​ഒ​രു കൊ​ച്ചു കു​ട്ടി.

സാ​ധാ​ര​ണ ഇ​ത്ത​രം മോ​ശം പ്ര​വൃ​ത്തിയുണ്ടായാൽ താൻ പ്രതികരിക്കുന്നതാണ്. പ​ക്ഷേ, അ​വ​ന് വെ​റും പ​തി​ന​ഞ്ചുവ​യ​സ് മാ​ത്ര​മാ​യി​രു​ന്നു പ്രാ​യം. ഞാ​ൻ അ​വ​ന്‍റെ ക​ഴു​ത്തി​ന് പി​ടി​ച്ചുകൊ​ണ്ട് മു​ന്നോ​ട്ടു​ന​ട​ന്നു. കാ​ണു​ന്ന​വ​ർ ക​രു​തി​യ​ത് ഞാ​ൻ അ​വ​നോ​ടു സം​സാ​രി​ക്കു​ക​യാ​ണെ​ന്നാ​ണ്. എ​ന്നി​ട്ട് പ​റ​ഞ്ഞു: ഞാ​ൻ ഇ​പ്പോ​ൾ ഇ​വി​ടെ നി​ന്ന് ഒ​ച്ച​യെ​ടു​ത്ത് അ​ല​റി, ന​ട​ന്ന കാ​ര്യം വി​വ​രി​ച്ചാ​ൽ നി​ന്‍റെ ജീ​വി​തം ത​ന്നെ ഇ​ല്ലാ​താ​കും’. എ​ന്നാ​ൽ അ​വ​ൻ തെ​റ്റ് നി​ഷേ​ധി​ച്ചുകൊ​ണ്ടേ​യി​രു​ന്നു.

തെ​റ്റ് ചെ​യ്താ​ൽ അ​ത് സ​മ്മ​തി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ഞാ​ൻ എ​ന്‍റെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ന്ന​പ്പോ​ൾ, അ​വ​ൻ തെ​റ്റ് മ​ന​സി​ലാ​ക്കി ക്ഷ​മ ചോ​ദി​ച്ചു. ഇ​നി ഒ​രി​ക്ക​ലും ആ​രോ​ടും ഇത്തരം പ്രവൃത്തി ചെ​യ്യി​ല്ലെ​ന്ന് എ​ന്നോ​ട് സ​ത്യം ചെ​യ്തു. അ​വ​ന് തെ​റ്റ് മ​ന​സി​ലാ​യി​ട്ടു​ണ്ടാ​കും.

ന​മ്മു​ടെ രാ​ജ്യ​ത്തെ മു​തി​ർ​ന്ന പു​രു​ഷ​ന്മാ​ർ ഇ​ന്ന് ഭീ​ക​ര​മാ​യ കൂ​ട്ട​മാ​ന​ഭം​ഗ​ങ്ങ​ളി​ലും മ​റ്റും വി​നോ​ദം ക​ണ്ടെ​ത്തു​ന്നു. അ​വ​രെ തൂ​ക്കി​ലേ​റ്റ​ണം. യാ​തൊ​രു ദാ​ക്ഷി​ണ്യ​മോ സം​ശ​യ​മോ കൂ​ടാ​തെ ത​ന്നെ...​അ​തി​ൽ ദ​യ​യു​ടെ ഒ​രു പ​രി​ഗ​ണ​ന പോ​ലും ന​ൽ​കേ​ണ്ട​തി​ല്ലെന്നും സുസ്മിത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.