എന്‍റെ ഒൻപതാം ക്ലാസ് പ്രണയം; തപ്സി പന്നു
Monday, January 14, 2019 9:21 AM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ നി​ന്ന് ബോ​ളി​വു​ഡി​ലെ​ത്തി​യ ത​പ്സി പു​തി​യ വി​ജ​യ​ങ്ങ​ൾ കീ​ഴ​ട​ക്കു​ക​യാ​ണ്. ​പ്ര​മു​ഖ മാ​ധ്യ​മ​ത്തോ​ട് സം​സാ​രി​ക്ക​വേ ന​ടി ത​ന്‍റെ ആ​ദ്യ പ്ര​ണ​യ​ത്തെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

""ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് എ​ന്‍റെ ആ​ദ്യ പ്ര​ണ​യം. എ​നി​ക്ക് തോ​ന്നു​ന്നു എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ സം​ബ​ന്ധി​ച്ച് പ്ര​ണ​യി​ച്ചു തു​ട​ങ്ങാ​ൻ ഞാ​ൻ വൈ​കി​പ്പോ​യി എ​ന്ന്. എ​ന്നി​രു​ന്നാ​ലും ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴു​ള്ള ആ ​ബ​ന്ധ​ത്തെ പ്ര​ണ​യ​മെ​ന്നൊ​ന്നും വി​ളി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നെ​നി​ക്ക​റി​യി​ല്ല. എ​ന്താ​യാ​ലും പ്ര​ണ​യി​ച്ചു. കു​റ​ച്ചു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​ൻ എ​ന്നെ വി​ട്ടി​ട്ടു പോ​യി.

പ​ത്താം ക്ലാ​സി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. പ​ഠി​ക്കാ​നു​ണ്ട് എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​യി​രു​ന്നു ആ ​ബ്രേ​ക്ക​പ്പ്. എ​നി​ക്കി​പ്പോ​ഴും ഓ​ർ​മ​യു​ണ്ട്, അ​ന്ന് ബൂ​ത്തി​ൽ പോ​യി ഫോ​ണ്‍ വി​ളി​ച്ച് ക​ര​ഞ്ഞു​കൊ​ണ്ട് ’നീ ​എ​ന്തി​നാ എ​ന്നെ വി​ട്ടി​ട്ടു പോ​യ​ത്’​എ​ന്നൊ​ക്കെ ചോ​ദി​ച്ച​ത്.''-തപ്സി പറയുന്നു.

പ്ര​ണ​യ​ബ​ന്ധ​ത്തെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ത​ന്‍റെ രാ​ശി​ക്ക് അ​ത് ചേ​രി​ല്ല എ​ന്നാ​ണ് ന​ടി പ​റ​ഞ്ഞ​ത്. കാ​ഴ്ച​പ്പാ​ടി​ന്‍റെ കാ​ര്യ​ത്തി​ലാ​യാ​ലും മ​റ്റെ​ന്താ​യാ​ലും ത​ന്നേ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന ആ​ളാ​യി​രി​ക്കും വ​ര​ൻ എ​ന്നാ​ണ് രാ​ശി. എ​ന്നെ​ങ്കി​ലും അ​ത്ത​ര​മൊ​രാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​യാ​ൽ ഇ​താ​ണ് എ​ന്‍റെ ഭാ​വി എ​ന്ന് ക​രു​തി മു​ന്നോ​ട്ട് പോ​കും. പി​ന്നീ​ട് കു​ടും​ബം കു​ട്ടി​ക​ൾ എ​ന്നൊ​ക്കെ സ്വ​പ്നം കാ​ണും- ത​പ്സി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.