രാ​ജ് താ​ക്ക​റേ​യ്ക്കെ​തി​രേ ത​നു​ശ്രീ​ ദ​ത്ത
Thursday, October 4, 2018 12:26 PM IST
2009ൽ ​സി​നി​മാ സെ​റ്റി​ൽവ​ച്ച് ത​നി​ക്കെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ർ മ​ഹാ​രാ​ഷ്ട്ര ന​വ​നി​ർ​മാ​ൺ സേ​ന ത​ല​വ​ൻ രാ​ജ് താ​ക്ക​റേ​യു​ടെ അ​നു​യാ​യി​ക​ളാ​ണെ​ന്ന് ബോ​ളി​വു​ഡ് ന​ടി ത​നു​ശ്രീ ദ​ത്ത. ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് രാ​ജ് താ​ക്ക​റേ​യ്ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ന​ടി ഉ​ന്ന​യി​ച്ച​ത്.

ഒ​രു ന​ല്ല നേ​താ​വ് ദു​ർ​ബ്ബ​ല​രു​ടെ സം​ര​ക്ഷ​ക​നാ​യി​രി​ക്ക​ണ​മെ​ന്നും സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കു​ന്ന​വരെ നേ​താ​വെ​ന്നു വി​ളി​ക്കാ​നാ​വി​ല്ലെ​ന്നും പ​റ​ഞ്ഞ ന​ടി രാ​ജ് താ​ക്ക​റേ​യെ ഗു​ണ്ട​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്തു.

2009ൽ ​ഹോ​ൺ ഒ.​കെ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽവ​ച്ച് ന​ട​ൻ നാ​നാ പ​ടേ​ക്ക​ർ ത​ന്നെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന് ത​നു​ശ്രീ ദ​ത്ത അ​ടു​ത്ത കാ​ല​ത്ത് വെ​ളി​പ്പെ​ടു​ത്തി​യ​ത് വ​ൻ​വി​വാ​ദ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തേ​പ്പ​റ്റി സം​വി​ധാ​യ​ക​നോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ഴാ​ണ് അ​ന്ന് ത​നി​ക്കെ​തിരേ ഒ​രു സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ന​ടി പ​റ​ഞ്ഞി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ​യും ന​ടി പു​റ​ത്തു വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.