ആ​ന്‍റി എ​ന്നു വി​ളി​ച്ച നാ​ലു വ​യ​സു​കാ​ര​നോ​ട് ദേ​ഷ്യം; പു​ലി​വാ​ല് പി​ടി​ച്ച് സ്വ​ര
Thursday, November 7, 2019 10:57 AM IST
നാ​ലു വ​യ​സു​ള്ള കു​ട്ടി ആ​ന്‍റി എ​ന്നു വി​ളി​ച്ച​ത് ത​ന്നെ വ​ള​രെ​യ​ധി​കം ദേ​ഷ്യം പി​ടി​പ്പി​ച്ചു​വെ​ന്ന് ന​ടി സ്വ​ര ഭാ​സ്ക​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത് വി​വാ​ദ​മാ​യി. സ​ൺ ഓ​ഫ് അ​ബി​ഷ് എ​ന്ന ഷോ​യി​ലാ​ണ് സ്വ​ര ഭാ​സ്ക​ർ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ സ്വ​ര ആ​കെ പു​ലി​വാ​ല് പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ​രു പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് കു​ട്ടി സ്വ​ര​യെ ആ​ന്‍റി എ​ന്നു വി​ളി​ച്ച​ത്. ഇ​തു ത​ന്നെ വ​ല്ലാ​തെ ചൊ​ടി​പ്പി​ച്ചെ​ങ്കി​ലും താ​ൻ കു​ട്ടി​യെ ശ​കാ​രി​ച്ചി​ല്ലെ​ന്ന് സ്വ​ര പ​റ​യു​ന്നു. എ​ന്നാ​ൽ കു​ട്ടി​ക​ൾ അ​ടി​സ്ഥാ​ന​പ​ര​മാ​യി ചെ​കു​ത്താ​ൻ​മാ​രാ​ണെ​ന്ന് സ്വ​ര അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് വ​ൻ​വി​വാ​ദ​മാ​യി.

സോ​ഷ്യ​ൽ മീ​ഡി​യ മു​ഴു​വ​ൻ സ്വ​ര​യ്ക്കെ​തി​രെ തി​രി​ഞ്ഞു. സ്വ​ര ആ​ന്‍റി എ​ന്ന ഹാ​ഷ് ടാ​ഗു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞു. എ​ന്താ​യാ​ലും ന​ടി​ക്കെ​തി​രെ ലീ​ഗ​ല്‍ റൈ​റ്റ്‌​സ് പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​റം എ​ന്ന എ​ന്‍​ജി​ഒ ബാ​ല​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.