ന​സീ​റു​ദ്ദീ​ൻ ഷാ​യ്ക്ക് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് ന​വ നി​ർ​മാൺ ​സേ​ന പ്ര​സി​ഡ​ന്‍റ്
Saturday, December 22, 2018 4:25 PM IST
ബു​ല​ന്ദ്ഷ​ഹ​ർ ക​ലാ​പ​ത്തി​ൽ ഒ​രു പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​തി​നേ​ക്കാ​ൾ ഒ​രു പ​ശു​വി​ന്‍റെ കൊ​ല​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് ത​ന്നെ ഞെ​ട്ടി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ ന​സീ​റൂ​ദ്ദീ​ൻ ഷാ​യ്ക്ക് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശ് ന​വ​നി​ർ​മാ​ൺ സേ​ന പ്ര​സി​ഡ​ന്‍റ് അ​മി​ത് മേ​വാ​നി​യാ​ണ് ന​സീ​റു​ദ്ദീ​ൻ ഷാ​യ്ക്ക് പാ​ക്കി​സ്ഥാ​നി​ലേ സ്വാ​ത​ന്ത്ര ദി​ന​മാ​യ ഓ​ഗ​സ്റ്റ് 14ന് ​അ​വി​ടേ​ക്ക് വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​ത്.

ന​സീ​റു​ദ്ദി​ൻ ഷാ​യ്ക്ക് ഇ​ന്ത്യ​യി​ൽ ജീ​വി​ക്കു​വാ​ൻ പേ​ടി​യു​ണ്ടെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കാം. മാ​ത്ര​മ​ല്ല പേ​ടി​യു​ള്ള​വ​ർ​ക്കെ​ല്ലാം അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പോ​കാ​മെ​ന്നും അ​മി​ത് ജാ​നി പ​റ​ഞ്ഞു. മും​ബൈ​യി​ൽ നി​ന്നും കൊ​ളം​ബോ​യി​ലേ​ക്കും അ​വി​ടെ നി​ന്നും ക​റാ​ച്ചി​യി​ലേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​ണ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.