എ​ന്‍റെ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചു: പ്രീ​തി സി​ന്‍റ
Tuesday, November 20, 2018 11:39 AM IST
മീ​ടു കാം​പെ​യി​നെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കി​യ ബോ​ളി​വു​ഡ് താ​രം പ്രീ​തി സി​ന്‍റ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധം ആ​ളി​ക​ത്തു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

മീ​ടു അ​നു​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന്, അ​ത്ത​രം അ​നു​ഭ​വം ത​നി​ക്ക് ഉ​ണ്ടാ​യി​ല്ലെ​ന്നും എ​ന്നാ​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നു​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ മ​റു​പ​ടി. അ​ങ്ങ​നെ​യെ​ങ്കി​ൽ ഒ​രു ഉ​ത്ത​ര​മെ​ങ്കി​ലും എ​നി​ക്കു പ​റ​യാ​ൻ ഉ​ണ്ടാ​യി​രു​ന്നേ​നെ, മ​റ്റു​ള്ള​വ​രോ​ട് പെ​രു​മാ​റു​ന്ന​തു പോ​ല​യെ അ​വ​ർ തി​രി​ച്ചു പെ​രു​മാ​റു​ക​യു​ള്ളു​വെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്ന​തി​നെ തു​ട​ർ​ന്ന് താ​ര​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. മീ​ടു കാം​പെ​യ്നെ പ്രീ​തി അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ താ​ന്‍റെ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചാ​ണ് വീ​ഡി​യോ പു​റ​ത്തു വി​ട്ട​തെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും കു​റ​ച്ചു കൂ​ടി മാ​ന്യ​ത പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.