മ​ണി​ക​ർ​ണി​ക​യ്ക്ക് അ​ഭി​ന​ന്ദ​വു​മാ​യി വി​ദ്യാ​ബാ​ല​ൻ
Monday, February 18, 2019 10:49 AM IST
ക​ങ്ക​ണ റ​ണൗ​ത്ത് നാ​യി​ക​യാ​യി എ​ത്തി​യ ചി​ത്ര​മാ​ണ് മ​ണി​ക​ർ​ണി​ക. നി​ര​വ​ധി വി​വാ​ദ​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്ര​ത്തെ ആ​രും പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം ക​ങ്ക​ണ ഉ​ന്ന​യി​ച്ചി​രു​ന്നു. ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ളെ ല​ക്ഷ്യം വ​ച്ചാ​യി​രു​ന്നു ക​ങ്ക​ണ ഇ​ത് പ​റ​ഞ്ഞ​ത്. ആ​ലി​യ ഭ​ട്ടി​നു നേ​ർ​ക്കാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ ആ​രോ​പ​ണ​ങ്ങളിൽ കൂ​ടു​ത​ലും.

ഒ​രു രാ​ജ്യം മു​ഴു​വ​ൻ സം​സാ​രി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ചി​ത്ര​ത്തെ എ​ന്തു​കൊ​ണ്ട് ബോ​ളി​വു​ഡ് പി​ന്തു​ണ​യ്ക്കു​ന്നി​ല്ല?. അ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ കാ​ണാ​നും പ്ര​ച​രി​പ്പി​ക്കാ​നും ഞാ​ൻ മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് എ​ന്‍റെ ചി​ത്രം കാ​ണാ​ൻ ആ​ലി​യ ഇ​ത്ര പേ​ടി​ക്കു​ന്ന​തെ​ന്ന് ക​ങ്ക​ണ ചോ​ദി​ച്ചു.

ഇ​പ്പോ​ഴി​ത ചി​ത്ര​ത്തി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ന​ടി വി​ദ്യാ ബാ​ല​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. "മ​ണി​ക​ർ​ണി​ക ക​ണ്ടു. ചി​ത്ര​ത്തി​നു വേ​ണ്ടി ക​ഠി​നാ​ധ്വാ​നം ചെ​യ്ത ഓ​രോ​രു​ത്ത​രോ​ടും മ​തി​പ്പു തോ​ന്നു​ന്നു. ഇ​ത്ത​രം ഗം​ഭീ​ര​മാ​യ യു​ദ്ധ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ഇ​തി​നു മു​ൻ​പ് ക​ണ്ടി​ട്ടി​ല്ല. എ​ല്ലാ​വ​ർ​ക്കും എ​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ'.-​വി​ദ്യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.