പ്രാ​യ​ത്തി​ന് പ​റ്റി​യ വേ​ഷ​മ​ല്ല... ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ നാ​യി​കാ​വേ​ഷം വേ​ണ്ടെ​ന്നു​വ​ച്ച് കീ​ർ​ത്തി
Saturday, November 7, 2020 6:35 PM IST
ഗീ​താ​ഞ്ജ​ലി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ കീ​ര്‍​ത്തി സു​രേ​ഷ് ത​മി​ഴി​ലൂ​ടെ തെ​ലു​ങ്കി​ലു​മെ​ത്തി മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ദേ​ശീ​യ പു​ര​സ്‌​കാ​രം വ​രെ നേ​ടി​ക്ക​ഴി​ഞ്ഞു.

ദേ​ശീ​യ പു​ര​സ്‌​കാ​രം ല​ഭി​ച്ച ശേ​ഷം ധാ​രാ​ളം അ​വ​സ​ര​ങ്ങ​ള്‍ ന​ടി​യെ തേ​ടി​യെ​ത്തു​ന്നു​ണ്ട്. അ​ക്കൂ​ട്ട​ത്തി​ലാ​ണ് ബോ​ളി​വു​ഡ് ചി​ത്ര​മാ​യ മൈ​ദാ​ന്‍ എ​ത്തി​യ​ത്. 1952 നും 1962 ​നും ഇ​ട​യി​ലു​ള്ള ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ സു​വ​ര്‍​ണ കാ​ല​ത്തെ കു​റി​ച്ച് പ​റ​യു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​മി​ത് ര​വീ​ന്ദ്ര​നാ​ഥ് ശ​ര്‍​മ​യാ​ണ്.

അ​ജ​യ് ദേ​വ്ഗ​ണാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ആ​ധു​നി​ക ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ ആ​ര്‍​കി​ടെ​ക്ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​യ്ദ് അ​ബ്ദു​ള്‍ റ​ഹ്‌​മാ​നാ​യി അ​ജ​യ് എ​ത്തു​ന്ന ചി​ത്ര​ത്തി​ലൂ​ടെ കീ​ര്‍​ത്തി സു​രേ​ഷ് ബോ​ളി​വു​ഡി​ല്‍ നാ​ന്ദി കു​റി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു വാ​ര്‍​ത്ത​ക​ള്‍.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​കാ​രം മൈ​ദാ​ന്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ നി​ന്നു കീ​ര്‍​ത്തി സു​രേ​ഷ് പി​ന്മാ​റി. ത​ന്‍റെ പ്രാ​യ​ത്തി​ന് പ​റ്റി​യ വേ​ഷ​മ​ല്ല എ​ന്ന കാ​ര​ണ​ത്താ​ലാ​ണ​ത്രെ കീ​ര്‍​ത്തി സി​നി​മ​യി​ല്‍ നി​ന്നു പി​ന്മാ​റി​യ​ത്. അ​ജ​യ് ദേ​വ​ഗ​ണി​ന്‍റെ നാ​യി​കാ വേ​ഷം എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ല്‍ അ​ല്പം പ്രാ​യ​ക്കൂ​ടു​ത​ല്‍ വേ​ണം. അ​ത്ര​യ്‌​ക്കൊ​ന്നും താ​ന്‍ വ​ള​ര്‍​ന്നി​ട്ടി​ല്ല എ​ന്നാ​ണ​ത്രെ കീ​ര്‍​ത്തി​യു​ടെ പ​ക്ഷം.

അ​തേ സ​മ​യം കീ​ര്‍​ത്തി​ക്ക് പ​ക​രം ആ​ര് ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​വും എ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​നം ആ​യി​ട്ടി​ല്ല. തെ​ലു​ങ്കി​ലും ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി തി​ര​ക്കി​ലാ​ണ് നി​ല​വി​ല്‍ കീ​ര്‍​ത്തി സു​രേ​ഷ്.

പെ​ണ്‍​ഗ്വി​ന്‍ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം കീ​ര്‍​ത്തി സു​രേ​ഷി​ന്‍റെ മി​സ് എ​ന്ന എ​ന്ന സി​നി​മ​യും ക​ഴി​ഞ്ഞ ദി​വ​സം ഒ​ടി​ടി സം​വി​ധാ​ന​ത്തി​ലൂ​ടെ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.

തെ​ലു​ങ്കി​ലും ത​മി​ഴി​ലും കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളാ​ണ് കീ​ര്‍​ത്തി സു​രേ​ഷി​ന്. അ​തി​നി​ട​യി​ല്‍ പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന മ​ല​യാ​ള സി​നി​മ​യി​ലും കീ​ര്‍​ത്തി സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്നു​ണ്ട്.

മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തി​ന് ദേ​ശീ​യ പു​ര​സ്‌​കാ​രം കി​ട്ടി​യ​തോ​ടെ ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടി എ​ന്നും, അ​തി​നാ​ല്‍ സി​നി​മ​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ വ​ള​രെ അ​ധി​കം ശ്ര​ദ്ധി​ക്കാ​റു​ണ്ടെ​ന്നും കീ​ര്‍​ത്തി പ​റ​യു​ന്നു. കൂ​ടു​ത​ലും സ്ത്രീ​കേ​ന്ദ്രീ​കൃ​ത സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കാ​നാ​ണ​ത്രെ കീ​ര്‍​ത്തി​ക്ക് താ​ത്പ​ര്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.